ലോറി ഡ്രൈവറുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
text_fieldsഅഞ്ചൽ: ആയൂരിൽ രാത്രിയിൽ കൊല ചെയ്യപ്പെട്ട ലോറി ഡ്രൈവറുടെ ഘാതകരായ പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും മോഷ്ടിക്കപ്പെട്ടവയായിരുെന്നന്ന് പൊലീസിെൻറ ചോദ്യംചെയ്യലിൽ സമ്മതിച്ചു. സംഭവത്തിന് രണ്ട് നാൾ മുമ്പ് പരവൂരിൽനിന്ന് മോഷ്ടിച്ചതാണ് ഇവയിലൊന്ന്. പിന്നീടിത് ഇത്തിക്കരയാറ്റിൽനിന്ന് കണ്ടെടുത്തു. മറ്റൊന്ന് ജൂലൈ 21ന് മുഖത്തല ഡീസൻറ് ജങ്ഷനിൽ നിന്നാണ് മോഷ്ടിച്ചത്.ഡ്രൈവർ കൊല്ലപ്പെട്ടതറിഞ്ഞ അഞ്ചാംപ്രതിയായ മുംതസീർ ആക്രിക്കടക്കാർക്ക് വാഹനം ഭാഗികമായി പൊളിച്ചുവിറ്റു.
പിന്നീട് കൊല്ലത്തെ ആക്രിക്കടയിൽനിന്ന് പൊലീസ് വീണ്ടെടുത്തു. ഷോക്കബ്സർ, പെട്രോൾ ടാങ്ക്, ഹാൻഡിൽ എന്നിവയാണ് ആക്രിക്കടയിൽനിന്ന് കണ്ടെടുത്തത്. ബാക്കിയുള്ള ഭാഗങ്ങൾ മുംതസീറിെൻറ വീട്ടുവരാന്തയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പള്ളിമുക്ക് കോളജ് നഗർ മുംതസീർ (35), ഇത്തിക്കര ആദിച്ചനല്ലൂർ വയലിൽ പുത്തൻവീട്ടിൽ സുധീൻ (19), ഇത്തിക്കര ആദിച്ചനല്ലൂർ കല്ലുവിളവീട്ടിൽ അഖിൽ (21), തഴുത്തല വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ഹരി കൃഷ്ണൻ (21), മൈലക്കാട് ഇത്തിക്കര കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ ജോബ് (21) എന്നിവരാണ് പ്രതികൾ.
കഴിഞ്ഞ മാസം 21ന് രാത്രിയാണ് ആയൂർ-അഞ്ചൽ പാതയിൽ പെരുങ്ങള്ളൂർ കളപ്പിലാ ഭാഗത്ത് ഡ്രൈവർ കേരളപുരം അരുൺ നിവാസിൽ അജയൻ പിള്ള (64) കുത്തേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിെൻറ മേൽനോട്ടത്തിൽ രൂപവത്കരിക്കപ്പെട്ട സ്പെഷൽ സ്ക്വാഡാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.