ലോട്ടറി നമ്പർ തിരുത്തി പണം തട്ടൽ: മൂന്നു പേർ അറസ്റ്റിൽ
text_fieldsപാലക്കാട്: കേരള സംസ്ഥാന സർക്കാർ ലോട്ടറിയിൽ പ്രൈസടിച്ച ലോട്ടറിയുടെ നമ്പർ വെട്ടിയൊട്ടിച്ച ശേഷം കളർ പ്രിൻറെടുത്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂർ, വടവള്ളി, കസ്തൂരി നായ്ക്കൻ പാളയം സ്വദേശികളായ മനോജ് കുമാർ-30, രമേഷ്-40, ദിലീപ് കുമാർ-32, എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ R.ശിവശങ്കരെൻറ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
പാലക്കാട് GB റോഡിലുള്ള ദീപ്തി ലോട്ടറി ഏജൻസിയിൽ കേരള ലോട്ടറിയുടെ ക്രിസ്തുമസ് - ന്യൂ ഇയർ ബംബർ നമ്പർ തിരുത്തി കളർ പ്രിൻറെടുത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ കുടുങ്ങിയത്. സംശയം തോന്നിയ കടക്കാർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് GB റോഡിലുള്ള Five star ലോട്ടറി ഏജൻസിയിൽ നിന്നും win win ലോട്ടറിയുടെ കളർ ഫോട്ടോ സ്റ്റാറ്റ് നൽകി 3000 രൂപ തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. വടവള്ളിയിലുള്ള സ്വകാര്യ സ്ഥാപനത്തിലാണ് വ്യാജ ലോട്ടറികൾ നിർമ്മിച്ചത്. ഒറിജിനൽ ലോട്ടറിയുടെ സീരിയൽ നമ്പറിനു മുകളിൽ പ്രൈസുള്ള നമ്പരുകൾ ഒട്ടിച്ച ശേഷം അതിനെ കളർ പ്രിന്റെടുത്താണ് തട്ടിപ്പ് നടത്തിവന്നത്. ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.