‘ലവ് ജിഹാദ്’ മതസൗഹാർദം തകർക്കാൻ കണ്ടുപിടിച്ച മുദ്രാവാക്യം –പിണറായി
text_fieldsന്യൂഡൽഹി: കേരളത്തിലെ നൂറ്റാണ്ടുകളായുള്ള മതസൗഹാർദം തകർക്കാൻ കണ്ടുപിടിച്ച മുദ്രാവാക്യമാണ് ലവ് ജിഹാദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരുത്തവാദപരവും അപകടകരവുമായ പ്രസ്താവനകളിലൂടെ ഇസ്ലാമിക ഭീകരതയുടെ വിളനിലമായി ബി.ജെ.പി നേതാക്കൾ കേരളത്തെ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹി യൂനിയൻ ഒാഫ് ജേണലിസ്റ്റ്സും നാഷനൽ അലയൻസ് ഒാഫ് ജേണലിസ്റ്റ്സും സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് ചീത്തപ്പേരുണ്ടാക്കാൻ മാധ്യമങ്ങളിൽ വാർത്തകൾ പ്ലാൻറ് ചെയ്യുകയാണെന്ന് പിണറായി പറഞ്ഞു. എന്നാൽ, കേരളത്തിലെ ജനങ്ങൾ ദുരുപദിഷ്ടമായ ഇൗ പ്രചാരണം കണ്ട് ആർ.എസ്.എസിെൻറ പദ്ധതി തകർക്കാൻ െഎക്യപ്പെട്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്ത് വേങ്ങരയിലൂടെ ജനരക്ഷായാത്ര പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ കൊണ്ടുപോയിട്ടും തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ബി.ജെ.പി എവിടെയെത്തി നിൽക്കുന്നുവെന്ന് കാണിച്ചു.
വർഗീയ ധ്രുവീകരണത്തിെൻറ മോശപ്പെട്ട എല്ലാ തന്ത്രങ്ങൾക്കിടയിലും ബി.ജെ.പി വോട്ടുവിഹിതം കുത്തനെ കുറഞ്ഞ് നാലാം സ്ഥാനത്തെത്തി. കേരളത്തിൽ അവരുടെ കളി നടക്കില്ലെന്നതിന് ബി.ജെ.പിക്കുള്ള സൂചനയും മുന്നറിയിപ്പുമാണ് വേങ്ങരയെന്നും പിണറായി പറഞ്ഞു.
തെൻറ ജില്ലയായ കണ്ണൂരിലെ അക്രമത്തെക്കുറിച്ച് വലിയ തോതിലുള്ള സംസാരമാണ് നടക്കുന്നത്. എന്നാൽ, ചരിത്രവും സ്ഥിതിവിവരക്കണക്കും ബി.ജെ.പിയുടെ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നതാണ്. മതസൗഹാർദം തകർക്കാൻ നിരവധി ശ്രമങ്ങളാണ് അവർ നടത്തിയത്. ’60കളിൽ ബീഡിത്തൊഴിലാളികളെ നേരിടാൻ അവർ സ്വകാര്യസേനയുണ്ടാക്കി. ’70കളിൽ തലശ്ശേരിയിൽ ആർ.എസ്.എസ് വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചു. കലാപം ശമിപ്പിക്കാൻ സി.പി.എം വഹിച്ച പങ്ക് ജസ്റ്റിസ് വിതയത്തിൽ കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ജില്ലയിൽ കാലുറപ്പിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായി അതിനുശേഷം നിരവധി ആക്രമണങ്ങൾ നടത്തിയത്. കേരളത്തിലെ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങൾക്കുമെതിരായിരുന്നു അവർ.
സമൂഹ മാധ്യമങ്ങളിലൂടെ കേരളത്തിെൻറ പ്രതിച്ഛായ തകർക്കാനുള്ള നിരവധി ശ്രമങ്ങളാണ് നടന്നത്. ഫുട്ബാൾ മാച്ചിെൻറ ആഘോഷ പ്രകടനം കേരളത്തിൽ കൊലപാതകം ആഘോഷിക്കുന്നതിെൻറ വിഡിയോ എന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ടു. മറ്റേതോ സംസ്ഥാനത്ത് നടന്ന കലാപം കേരളത്തിലേതാക്കി ട്വിറ്ററിൽ പോസ്റ്റിട്ടു. മറ്റെവിടെേയാ ഉള്ള ചിത്രംവെച്ച് കേരളത്തിലെ റോഡുകളിൽ കൂട്ട ഗോഹത്യയാണെന്ന പ്രചാരണമുണ്ടായി.
ഗൗരി ലേങ്കഷിെൻറ വധത്തിനെതിരായ തെരുവുനാടകം കേരളത്തിൽ പകൽവെളിച്ചത്തിൽ നടുറോഡിൽ ഹിന്ദുസ്ത്രീ കൊല്ലപ്പെടുന്നതിെൻറ വിഡിയോ എന്ന് പറഞ്ഞ് പ്രചരിപ്പിച്ചു.
ഇതെല്ലാം വ്യാജ പ്രചാരണങ്ങളായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞുവെന്ന് പിണറായി കൂട്ടിച്ചേർത്തു. ഡൽഹി യൂനിയൻ ഒാഫ് ജേണലിസ്റ്റ്സ് പ്രസിഡൻറ് എസ്.കെ പാണ്ഡെ അധ്യക്ഷത വഹിച്ചു. സിദ്ധാർഥ് വരദ രാജൻ, ജോൺ ബ്രിട്ടാസ്, സീമ മുസ്തഫ, സാബ നഖ്വി, സുകുമാർ മുരളീധരൻ, മോസ് ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു. ഡൽഹി ജേണലിസ്റ്റ് യൂനിയൻ ജനറൽ സെക്രട്ടറി സുജാത മധോക് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.