Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതികളിലെ...

കോടതികളിലെ മാധ്യമനിയന്ത്രണം പുനഃപരിശോധിക്കണം –എം.എ. ബേബി

text_fields
bookmark_border
കോടതികളിലെ മാധ്യമനിയന്ത്രണം പുനഃപരിശോധിക്കണം –എം.എ. ബേബി
cancel
കോ​ഴി​ക്കോ​ട്: കോ​ട​തി​ക​ളി​ലെ മാ​ധ്യ​മ​നി​യ​ന്ത്ര​ണം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി. മാ​ധ്യ​മ​മേ​ഖ​ല​യി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത പെ​രു​മാ​റ്റ​ച്ച​ട്ട​വും  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യു​ണ്ടാ​ക്കു​ന്ന എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​വും വേ​ണം.​​ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി. ​ജി​ബി‍​െൻറ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ൽ ‘നാ​വ​റി(​രി)​യു​േ​മ്പാ​ൾ -അ​ക​ത്താ​ര്, പു​റ​ത്താ​ര്’ എ​ന്ന സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ ത​ന്നെ ശാ​സ്​​ത്രീ​യ​സം​വാ​ദ​ത്തി​ലൂ​ടെ നി​ഗ​മ​ന​ത്തി​ലെ​ത്തി വ്യ​വ​സ്​​ഥ​ക​ളു​ണ്ടാ​ക്ക​ണം. രാ​ഷ്​​ട്രീ​യ​​രം​ഗ​ത്ത്​ എ​ന്ന പോ​ലെ അ​ധാ​ർ​മി​ക​ത മാ​ധ്യ​മ​ മേ​ഖ​ല​യി​ലു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഗാ​ന്ധി​ജി​യും ഇ.​എം.​എ​സു​മൊ​ക്കെ ചെ​യ്​​ത, ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന തൊ​ഴി​ലി​ലാ​ണ്​ ഏ​ർ​​പ്പെ​ടു​ന്ന​തെ​ന്ന ബോ​ധ്യം വേ​ണം. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ മു​ത​ലാ​ളി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​തി​ന്​ കൂ​ട്ടാ​വ​രു​ത്. 

ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ക​യെ​ന്ന​താ​ണ് മാ​ധ്യ​മ​ധ​ർ​മം. നാ​വു​ക​ളെ ച​ങ്ങ​ല​ക്കി​ടാ​ൻ പാ​ടി​ല്ല, പേ​ന​ക​ളെ ജ​യി​ലി​ല​ട​ക്കാ​ൻ പാ​ടി​ല്ല, ആ​ശ​യ​ങ്ങ​ളെ ജ​യി​ലി​ല​ട​ക്കാ​ൻ പാ​ടി​ല്ല എ​ന്ന മാ​ർ​ക്സി​യ​ൻ ആ​ശ​യം പ്ര​സ​ക്​​ത​മാ​ണ്. എ​ഴു​ത്തോ, നി‍​െൻറ ക​ഴു​ത്തോ-​എ​ന്ന ആ​ശ​ങ്ക​യു​ടെ കാ​ല​ത്താ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ ‘നാ​വു​മ​രം’ എ​ന്ന ക​വി​ത​യെ​ഴു​തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളും നി​ശ്ശ​ബ്​​ദ​രാ​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ബ്​​ദം കേ​ൾ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും ഇ​ന്ന് ഒ​രേവി​ധം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. ഇ​രു​ട്ടി‍​െൻറ ശ​ക്തി​ക​ൾ​ക്കെ​തി​രെ മി​ന്നാ​മി​നു​ങ്ങി​നെ​യെ​ങ്കി​ലും തു​റ​ന്നു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ വ​ധി​ക്ക​പ്പെ​ടു​ന്നു. എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന് നാ​വ് തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ നാ​വ് അ​രി​യ​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നി​ല്ല എ​ന്ന​തി​നൊ​പ്പം വേ​ണ്ട​ത്ര ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നി​ല്ല എ​ന്നും താ​ൻ സ​ന്ദേ​ഹി​ക്കു​ന്ന​താ​യി ബേ​ബി പ​റ​ഞ്ഞു. സ​ജീ​വ​ൻ ക​ല്ലേ​രി, ദേ​ശാ​ഭി​മാ​നി മ​ല​പ്പു​റം ബ്യൂ​റോ ചീ​ഫ് പി.​വി. ജീ​ജോ, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ വ​ര​ദൂ​ർ, ജി​ല്ല സെ​ക്ര​ട്ട​റി പി. ​വി​പു​ൽ​നാ​ഥ്, ശോ​ഭു, സു​ബീ​ഷ് പ്ര​സം​ഗി​ച്ചു. ജി​ബി​നെ​ക്കു​റിച്ച ഹ്ര​സ്വ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma babykerala newsjournalistmalayalam news
News Summary - ma baby -Kerala news
Next Story