സായുധ സമരക്കാരെ വെടിവെച്ചു കൊല്ലുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ല –എം.എ. ബേബി
text_fieldsതിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികള്‍ വെടിയേറ്റുമരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും സായുധ സമരം നടത്തുന്നവരെ വെടിവെച്ചുകൊല്ലുകയല്ല ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവെച്ചുകൊല്ലുന്നത് ഇടതുസര്‍ക്കാറിന്‍െറ സമീപനവുമല്ല. അതുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്‍െറ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കും. സായുധപോരാട്ടങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കരുത്തുള്ളതാക്കുമോ എന്നും പരിശോധിക്കണം. അങ്ങനെ താന്‍ കരുതുന്നില്ല.
രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ മന്ത്രിമാരായ എം.എം. മണിയും ജെ. മേഴ്സിക്കുട്ടിയമ്മയും കടിച്ചുതൂങ്ങിനില്‍ക്കില്ളെന്നും ബേബി പറഞ്ഞു. രാജിവെക്കേണ്ട സാഹചര്യമുള്ളതുകൊണ്ടാണ് ഇ.പി. ജയരാജന്‍ രാജിവെച്ചത്. ആരോപണമുണ്ടായാല്‍ സ്ഥാനമൊഴിയില്ല എന്ന സമീപനമല്ല പിണറായി വിജയന്‍ സര്‍ക്കാറിനുള്ളത്. രാജിവെക്കാതെ തുടരുന്നത് ശരിയല്ളെന്ന് ഇടതുമുന്നണിക്കും സി.പി.എമ്മിനും ജയരാജനും തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.