Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമം ലേഖകൻ...

മാധ്യമം ലേഖകൻ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മാധ്യമം ലേഖകൻ വാഹനാപകടത്തിൽ മരിച്ചു
cancel

ഈരാറ്റുപേട്ട: ഇലവീഴാപൂഞ്ചിറയിൽനിന്ന്​ വാർത്ത ശേഖരിച്ച്​ മടങ്ങവെ സ്​കൂട്ടർ നിയന്ത്രണംവിട്ട്​ താഴ്​ചയിലേക് ക്​ മറിഞ്ഞ്​ ‘മാധ്യമം’ ഈരാറ്റുപേട്ട ലേഖകനും ഫോ​ട്ടോഗ്രാഫറുമായ അബ്​ദുൽ കരീം (കെ.എം.എ. കരീം-63) മരിച്ചു. ഒപ്പമുണ് ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. വെള്ളിയാഴ്​ച രാവിലെ 11.45ന്​ മൂന്നിലവ്​ വാളകം സി.എസ്​.ഐ പള്ളിക്ക്​ സമീപമായിരു ന്നു സംഭവം. ഇലവീഴാപൂഞ്ചിറയിൽ എത്തിയശേഷം മടങ്ങുന്നതിനിടെ കരീമും സുഹൃത്തും സഞ്ചരിച്ച ആക്​ടിവ നിയന്ത്രണംവിട്ട ്​ താഴ്​ചയിലേക്ക്​ മറിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത്​ നെടിയപാലക്കൽ എം.ജെ. ഐസക്​ പറയുന്നതിങ് ങനെ: കുത്തിറക്കം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക്​ കിട്ടുന്നില്ലെന്നും എടുത്തുചാടിക്കൊള്ളാനും കരീം​ പറഞ്ഞു. ഇട ിച്ച്​ നിർത്താൻ ശ്രമിക്കുന്നതിനിടെ ആക്​ടിവ റോഡരികിലെ കരിങ്കൽക്കെട്ടിലേക്ക്​ മറിഞ്ഞു. കല്ലിൽ തലയിടിച്ച്​ ഗുരുതര പരിക്കേറ്റ കരീമിനെ നാട്ടുകാരുടെ സഹായത്തോ​െട തൊടുപുഴ സ​​െൻറ്​ മേരീസ്​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന്​ മേലുകാവ്​ അസംപ്​ഷൻ ഹോസ്​പിറ്റലിലെ ഡോക്​ടർ ഐസക്​ പറഞ്ഞു. ഇലവീഴാപൂഞ്ചിറയിൽനിന്ന്​ മടങ്ങവെ വളവും ഇറക്കവുമുള്ള സ്ഥലത്തെത്തിയപ്പോൾ കരീം സഞ്ചരിച്ച സ്​കൂട്ടർ നിയ​ന്ത്രണംവിട്ട്​ ആറടി താഴ്​ചയിലേക്ക്​ മറിഞ്ഞാണ്​ അപകടമുണ്ടായതെന്ന്​ മേലുകാവ്​ പൊലീസ്​ വ്യക്തമാക്കി. വീഴ്​ചയിൽ കരിങ്കല്ലിൽ തലയിടിച്ച്​ ഹെൽമറ്റും തകർന്നിരുന്നു.

മാധ്യമം ലേഖകനായി പ്രവർത്തിക്കുന്ന ​കരീം​ ഈരാറ്റുപേട്ട ടൗണിൽ 35 വർഷമായി യമഹ സ്​റ്റുഡിയോ നടത്തിവരുകയായിരുന്നു. ജനകീയ വിഷയങ്ങൾ എക്കാലത്തും ഇടപെടൽ നടത്തി വാർത്തയാക്കുന്നതിനൊപ്പം ശ്രദ്ധേയമായ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്​. ഈരാറ്റുപേട്ട കാടാപുരം പരേതനായ മുഹമ്മദ്കുട്ടിയുടെ മകനാണ്​. മാതാവ്​: ഐഷ. ഭാര്യ: ഈരാറ്റുപേട്ട തൊട്ടിപറമ്പിൽ കുടുംബാംഗം റംല. മക്കൾ: അനീഷ്​, അജീഷ്​, അനൂപ്​ (ദുബൈ) മരുമക്കൾ: സജ്​ന, നൈമ, ജൗഹറ. ഖബറടക്കം ശനിയാഴ്​ച ഉച്ചക്ക്​ ഒന്നിന്​ ഈരാറ്റുപേട്ട പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.


​ഈരാറ്റുപേട്ടയുടെ സ്വന്തം കരീം​
​ഈരാറ്റുപേട്ട: യമഹകരീം എന്ന വിളിപ്പേരിൽ അറിയപെടുന്ന മാധ്യമംലേഖകൻ അബ്​ദുൽകരീമി​​​െൻറ വേർപാടിലൂടെ ഈരാറ്റുപേട്ടക്ക്​ നഷ്​ടമായത്​ സൗമ്യനായ മാധ്യമപ്രവർത്തകനെയാണ്​. വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ സൗഹൃദവലയങ്ങളടക്കം മാധ്യമപ്രവർത്തകർക്കും ഫോ​ട്ടോഗ്രാഫർമാർക്കും ജനപ്രതിനിധികൾക്കും നൊമ്പരമായി. ഈരാറ്റ​ുപേട്ടയെക്കുറിച്ച്​ ആഴത്തിലുള്ള അറിവിനൊപ്പം വർഷങ്ങളോളം മാധ്യമപ്രവർത്തകൻ എന്നനിലയിൽ നടത്തിയ സാമൂഹിക ഇടപെടൽ എക്കാലവും ഓർമിക്കുന്നതാണ്​.

മീനച്ചിലാറിനോട്​ വലിയ ആഭിമുഖ്യം പുലർത്തിയ മികച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്​. മീനച്ചിലാർ നദിസംരക്ഷണസമിതി പ്രവർത്തനവുമായി ബന്ധപ്പെട്ട്​ നാടി​​​െൻറ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മാധ്യമവാർത്തകളും ചിത്രങ്ങളും നൽകിയിരുന്നു. താലൂക്ക്​ ആശുപത്രി വികസനം, സിവിൽസ്​റ്റേഷൻ, നഗരസഭ മാലിന്യപ്രശ്​നം, മീനച്ചിലാർ സംരക്ഷണം, ബസ്​സ്​റ്റാൻഡ്​, കുടിവെള്ളം തുടങ്ങിയ അനവധിമേഖലകളിൽ കരീമി​​​െൻറ മുഖമുദ്രപതിഞ്ഞിട്ടുണ്ട്​. ഇതിനൊപ്പം കലാ-സാംസ്​കാരിക മേഖലയി​ലെ സജീവമായിരുന്നു. ശാന്തിമന്ത്രങ്ങൾ, ടിപ്പുസുൽത്താൻ തുടങ്ങിയ നാടകങ്ങളിൽ ​അഭിനയിച്ചിട്ടുണ്ട്​. ഈരാറ്റുപേട്ടയിലെ ആദ്യകാല മിമിക്രി ആർട്ടിസ്​റ്റ്​ കൂടിയായിരുന്നു. അമ്മ പറഞ്ഞ കഥയെന്ന ടെലിഫിലിമി​​​െൻറ കാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ടൗണി​​​െൻറ മുഖഛായ മാറ്റുന്നതിന്​ സ്വന്തമായി ഡിസൈൻ ചെയ്​ത നിരവധി വികസന നിർദേശങ്ങളും അധികൃതർക്ക്​ സമർപ്പിച്ചിട്ടുണ്ട്​.

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്​റ്റാൻഡിനോട്​ ചേർന്ന്​ രണ്ടാംനിലയിലായിരുന്നു കരീമി​​​െൻറ യമഹ സ്​റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നത്. 35വർഷത്തിലധികമായി നടത്തുന്ന സ്​റ്റുഡിയോയുടെ പേരുകൂടിചേര്‍ത്താണ്​ യമഹ കരീമെന്ന വിളിപ്പേര്​ കിട്ടിയത്​. മേഖലയിലെ പൊതുപരിപാടികളിലും സ്കൂളുകളിലെ ചടങ്ങുകളിലും ഫോട്ടോഗ്രാഫറായെത്തിയിരുന്നു. ആയതിനാൽ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കുപോലും സുപരിചിതനാണ്​. സൗമ്യതയായിരുന്നു മുഖമുദ്ര. അധികം സംസാരിക്കാതെ എല്ലാവരോടും സ്നേഹത്തോടെയുള്ള പെരുമാറ്റവും വിവിധമേഖകളിൽ സുപരിചിതനാക്കി. മേഖലയിലെ പ്രമുഖ ഫോ​ട്ടോഗ്രാഫർ എന്ന നാടി​​​െൻറ വികസന​സ്വപ്​നങ്ങൾ കാൻവാസിലേക്ക്​ പകർത്താനും അന്വേഷണപത്രപ്രവർത്തനം നടത്താനും മുന്നിട്ടിറങ്ങിയിരുന്നു. ഫോ​ട്ടോഗ്രാഫേഴ്​സ്​ അസോസിയേഷൻ താലൂക്ക്​ ഭാരവാഹിയായും ഫേസ്​ സാംസ്​കാരികസംഘടന കൂട്ടായ്​മയിലും സജീവമായി പ്രവർത്തിച്ചിരുന്നു.

ആശുപത്രിയിലെത്തിച്ചത് പള്ളി പെരുന്നാളിൽ പ​ങ്കെടുക്കാനെത്തിയ​​ സുഹൃത്തുക്കൾ
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തകൻ ​അബ്​ദുൽകരീനെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചത്​ പെരുന്നാളിന്​ പ​ങ്കെടുക്ക​ാനെത്തിയ സുഹൃത്തുക്കൾ. വാളകം സി.എസ്​.ഐ പള്ളി പെരുന്നാളിൽ പ​ങ്കെടുക്കാനെത്തിയ മേലുകാവ്​​മറ്റം സ്വദേശികളായ ഷിജിനും ഡെന്നീസും ചേർന്നാണ്​ മാധ്യമം ലേഖകൻ കരീമിനെയും സുഹൃത്ത ഐസക്കിനെയും ആശുപത്രിയിലെത്തിക്കുന്നത്​. പള്ളിയിൽ നിന്ന്​ 500 മീറ്റർ അകലെയാണ്​ അപകടംനടന്നത്​.

വിവരമറിഞ്ഞ്​ ഇവർ സ്​ഥലത്തെത്തു​േമ്പാൾ ആക്​ടിവ ഓടയിലേക്ക്​ മറിഞ്ഞ നിലയിൽ കിടക്കുന്നതാണ്​ കണ്ടത്​. തൊട്ടടുത്ത്​ തലക്ക്​ മുറിവേറ്റ്​ കമിഴ്​ന്ന്​ കിടക്കുന്ന നിലയിൽ കരീമിനെയും കാലിന്​ കൈക്കും​ പരിക്കേറ്റ നിലയിൽ ഐസക്കിനെയും കണ്ടെത്തി. ഉടൻ തന്നെ സുഹൃത്തി​​​െൻറ വാഹനത്തിൽ തൊടുപുഴയിലേക്കെത്തിക്കുകയായിരുന്നുവെന്ന്​ ഷിജിൻ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamaccident deathjournalist
News Summary - madhyamam Journalist dies in accident
Next Story