മലപ്പുറം ഉപതെരഞ്ഞെടുപ്പ് സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ്സർക്കാരിനെതാരായ വിധിയെഴുത്തെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. മലപ്പുറത്ത് നടക്കുന്നത് സൗഹൃദ മൽസരമല്ലെന്നും രാഷ്ട്രീയമൽസരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇന്ന് കേരളത്തിൽ ജീവിക്കുന്ന ആർക്കും ഇടത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് നിലപാടുകളും രാഷ്ട്രീയവും ഉയർത്തി പിടിക്കുന്ന മൽസരമാണ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാർഥിയാണ്. എതിർപക്ഷത്ത് മൽസരിക്കുന്നതാരായാലും വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പല കാര്യങ്ങളിലും ധാരണയില്ലാതെയാണ് ഇടത് സർക്കാരിെൻറ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരായ വിധിയെഴുത്താവും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
യു.പി തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സാഹചര്യങ്ങൾ യു.ഡി.എഫിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. മലപ്പുറത്ത് ക്യാമ്പ് ചെയ്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഉമ്മൻചാണ്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.