നാടും വീടും വിതുമ്പി; അവർ ആറു പേർ ഇനി ഓർമകളിൽ
text_fieldsചങ്ങരംകുളം (മലപ്പുറം): തോരാകണ്ണീരും പ്രാർഥനകളുമായി നാട് വിടയേകി, അവർ ആറു പേർ ഇനി ഓർമകളിൽ ജീവിക്കും. ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കായലിൽ തോണി മറിഞ്ഞ് ജീവൻ പൊലിഞ്ഞ ആറ് കുട്ടികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു.
നരണിപ്പുഴ മാപ്പാലക്കൽ വേലായുധെൻറ മകൾ വൈഷ്ണ (20), മാപ്പാലക്കൽ ജയെൻറ മക്കളായ പൂജ (14), ജനീഷ (എട്ട്), മാപ്പാലക്കൽ പ്രകാശെൻറ മകൾ പ്രസീന (12) എന്നിവരുടെ മൃതദേഹങ്ങൾ പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിലും മച്ചേരിയത്ത് അനിലിെൻറ മകൻ ആദിദേവിെൻറ (നാല്) മൃതദേഹം പെരുമുക്കിലെ വീട്ടുവളപ്പിലും മാറഞ്ചേരി പനമ്പാട് വിളക്കത്തേരി ശ്രീനിവാസെൻറ മകൻ ആദിനാഥിെൻറ (14) മൃതദേഹം പനമ്പാട് വീട്ടുവളപ്പിലുമാണ് സംസ്കരിച്ചത്.
ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ രാവിലെ എട്ടോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം 8.20ന് ആദിനാഥിെൻറ മൃതദേഹം പനമ്പാട്ടെ വസതിയിലേക്ക് കൊണ്ടുപോയി. മറ്റ് അഞ്ചു പേരെ തെക്കുമുറി നരണിപ്പുഴയോരത്തെ മാപ്പാലക്കൽ തറവാട്ടിലെത്തിച്ചു. കളിചിരിയുമായി ഇറങ്ങിേപ്പായ കുട്ടികൾ ചലനമറ്റ് തിരിച്ചെത്തിയത് താങ്ങാനാകാതെ വീട് വിങ്ങിപ്പൊട്ടി. വീട്ടുമുറ്റത്ത് വെച്ച മൃതദേഹം തുടർന്ന് പൊതുദർശനത്തിനായി സമീപത്തെ പറമ്പിലേക്ക് മാറ്റി. നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി. വിങ്ങിപ്പൊട്ടിയാണ് എല്ലാവരും കടന്നുപോയത്. ആദിദേവിെൻറ മൃതദേഹം വൈകാതെ അച്ഛെൻറ വീടായ പെരുമുക്കിലേക്ക് കൊണ്ടുപോയി.
മന്ത്രി ഡോ. കെ.ടി. ജലീൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എമാരായ വി.ടി. ബൽറാം, എ.പി. അനിൽകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.സി. മൊയ്തീൻ എന്നിവർ ചൊവ്വാഴ്ച ആശുപത്രിയിലെത്തിയിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാറിെൻറ അടിയന്തര ധനസഹായം പൊന്നാനി തഹസിൽദാർ ടി. മുരളി കൈമാറി. ആലേങ്കാട്, നന്നംമുക്ക് പഞ്ചായത്തുകളിൽ ബുധനാഴ്ച ഹർത്താലാചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.