മലപ്പുറം ഉപതെരഞ്ഞെടുപ്പ്: അപ്രതീക്ഷിത പ്രഖ്യാപനം; അമ്പരപ്പ് മാറാതെ പ്രവർത്തകർ
text_fieldsമലപ്പുറം: ‘തികച്ചും അപ്രതീക്ഷിതം’ ^മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ എം.ബി. ഫൈസലിെൻറ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഫൈസലിന് മാത്രമല്ല, ജില്ലയിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകർക്കും തീരുമാനം അപ്രതീക്ഷിതമായിരുന്നു. ജില്ല സെക്രേട്ടറിയറ്റ് യോഗം നടക്കുന്ന സമയത്ത് മലപ്പുറത്തുണ്ടായിരുന്ന ൈഫസൽ ജില്ല പഞ്ചായത്ത് ഒാഫിസിലേക്കുള്ള സി.പി.എം മാർച്ച് അവസാനിച്ച ശേഷം നാട്ടിലേക്ക് മടങ്ങുേമ്പാഴാണ് സ്ഥാനാർഥിയായ വിവരം കോടിയേരി ബാലകൃഷ്ണൻ അറിയിക്കുന്നത്.
തുടർന്ന്, ജില്ല കമ്മിറ്റി ഒാഫിസിലേക്ക് തിരിച്ചുവന്നു. സ്ഥാനാർഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ സാധ്യതപട്ടികയിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസയുടെ പ്രതികരണം ഇങ്ങനെയായിരുന്നു ജില്ല കമ്മിറ്റി ആരെ നിർദേശിച്ചു, സംസ്ഥാന െസക്രേട്ടറിയറ്റിൽ എന്ത് ചർച്ചയാണ് നടന്നത് എന്നൊന്നും ഇനി നോക്കേണ്ട കാര്യമില്ല. സംസ്ഥാന സെക്രട്ടറി പേര് പ്രഖ്യാപിച്ചതോടെ ചർച്ച അവസാനിച്ചു. വരുംവരായ്കകളെല്ലാം പാർട്ടി അനുഭവിക്കും, അത്രതന്നെ’.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനെതിരെ പി.കെ. സൈനബയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്കുള്ളിൽതന്നെ വിമർശനത്തിനിടയാക്കിയിരുന്നു. ശക്തനായ സ്ഥാനാർഥിയാകും ഇത്തവണയുണ്ടാവുകയെന്നാണ് ജില്ലയിലെ നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാന സെക്രേട്ടറിയറ്റ് ചർച്ചയിൽ പൊടുന്നനെ എം.ബി. ഫൈസലിെൻറ പേര് ഉയർന്നുവരികയായിരുന്നു. ടി.കെ. ഹംസ, പി.എ. മുഹമ്മദ് റിയാസ്, അഡ്വ. ടി.കെ. റഷീദലി എന്നിവരിലൊരാൾ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. ലീഗിെൻറ മുതിർന്ന നേതാവിനെതിരെ പോരാടാൻ വളരെ ജൂനിയറായ സ്ഥാനാർഥിയെ രംഗത്തിറക്കിയതിനെതിരായ വിമർശനങ്ങൾ സി.പി.എമ്മിന് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.