ലിപ്സ്റ്റിക്കിട്ട പുരുഷനും ലിപ്സ്റ്റിക്കിടാത്ത സ്ത്രീയും
text_fieldsആലപ്പുഴ: ‘സ്ഥാനാർഥിയുടെ സൗന്ദര്യം വോട്ടിങ്ങിനെ സ്വാധീനിക്കുമോ?’ ഐക്യരാഷ്ട്രസഭ പ രിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യത ലഘൂകരണവിഭാഗം തലവൻ ഡോ. മുരളി തുമ്മാരു കുടി ഫേസ്ബുക്കിൽ ചോദിക്കുന്നു.‘ഒരിക്കലും ഇല്ല’ എന്നേ ആളുകൾ മറുപടി പറയൂവെന്ന് വ ിശദീകരിച്ച അദ്ദേഹം സ്ഥാനാർഥികൾ ഫോട്ടോഷോപ് ചെയ്ത ചിത്രങ്ങളുമായി ഫ്ലെക്സിൽ വരുന്നത് സൗന്ദര്യത്തിന് കുറച്ച് വോട്ടുണ്ടെന്ന് അറിയാമെന്നുള്ളതിനാലാണെന്ന് കൂട്ടിച്ചേർത്തു.
10 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ സൗന്ദര്യം കൂടുതലുള്ള ആളുകൾക്ക് കിട്ടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചത് മുരളി തുമ്മാരുകുടി എടുത്ത് പറയുന്നുണ്ട്. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ളിടത്ത് ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന അഭിപ്രായം നല്ല കാര്യമാണ്. സ്ഥാനാർഥികളുടെ സൗന്ദര്യം മലയാളികളുടെ വോട്ടിങ്ങിനെ ബാധിക്കില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ പഞ്ചായത്തുതലം മുതൽ പാർലമെൻറ് വരെ ജയിച്ച സ്ഥാനാർഥികളുടെയും തൊട്ടു താഴെയുള്ള സ്ഥാനാർഥിയുടെയും ചിത്രം അടിസ്ഥാനമാക്കി സാമൂഹിക ശാസ്ത്ര ഗവേഷണത്തിനുള്ള സാധ്യത മുന്നോട്ട് വെക്കാനും തുമ്മാരുകുടി മറന്നില്ല.
സ്ഥാനാർഥിയുടെ സൗന്ദര്യം ചർച്ചയാകുന്ന മണ്ഡലമായി ആലപ്പുഴ മാറിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിെൻറ വിവിധ പോസുകളിലും വർണങ്ങളിലുമുള്ള പോസ്റ്ററുകൾ മണ്ഡലത്തിെൻറ എല്ലാഭാഗത്തും ശ്രദ്ധയാകർഷിക്കുന്നുണ്ട്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ച ആലപ്പുഴ ജില്ല ചെയർമാൻ എം. മുരളി ‘ലിപ്സ്റ്റിക്കിട്ട പുരുഷനും ലിപ്സ്റ്റിക്കിടാത്ത സ്ത്രീ’യും തമ്മിലെ മത്സരമാണ് ആലപ്പുഴയിൽ നടക്കുന്ന’തെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു അഭിപ്രായപ്പെട്ടതായി പറഞ്ഞപ്പോൾ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ അടക്കമെല്ലാവരും ചിരിച്ചുപോയി.
ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശമെന്ന ചോദ്യത്തിന് എം. ലിജുവിെൻറ മറുപടി ഇങ്ങനെയായിരുന്നു. തീരദേശമേഖലയിൽ എൽ.ഡി.എഫ് പോസ്റ്ററുകളിൽ ‘ഗ്ലാമറിന് ഒരു വോട്ട്’ എന്ന് കണ്ടപ്പോൾ മനസ്സിൽ തട്ടി പറഞ്ഞുപോയതാണ്. സ്ഥാനാർഥിയെ പ്രകീർത്തിക്കാനായി ഇത്തരത്തിൽ സൗന്ദര്യം പരാമർശിക്കപ്പെടുന്നത് മോശം തന്നെയാണ്. ബോഡി ഷെയിമിങ് പോലെ മോശം കാര്യമാണ് ബോഡി പ്രൈസിങ് എന്നും ഒാർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.