Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ തിരി​േഞ്ഞാടിയ...

പൊലീസ്​ തിരി​േഞ്ഞാടിയ സംഭവം: എ.ഡി.ജി.പിയോട്​ വിശദീകരണം തേടും

text_fields
bookmark_border
പൊലീസ്​ തിരി​േഞ്ഞാടിയ സംഭവം: എ.ഡി.ജി.പിയോട്​ വിശദീകരണം തേടും
cancel

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം നടപ്പാക്കാനുള്ള ശ്രമത്തിൽ സർക്കാറി​​​െൻറ പൂർണ പിന്തുണയില്ലാതെ തുട ര്‍ച്ചയായ രണ്ടാം ദിനവും പരാജയപ്പെട്ട്​ പൊലീസ്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറി​​​െൻറ പൂര് ‍ണ പിന്തുണ ലഭിക്കാത്തതാണ്​ പൊലീസിനു വെല്ലുവിളിയാകുന്നത്.

തീർഥാടകരുടെ സുരക്ഷക്കാണ്​ പ്രഥമ പരിഗണനയെന്നു ം ബലപ്രയോഗം പൊലീസ് ആഗ്രഹിക്കുന്നില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരിക്കുന്നു. കഴിഞ്ഞദിവസം, മനിതി സംഘത്തിനൊപ്പം പൊലീസ്​ തിരിഞ്ഞോടിയതില്‍ എ.ഡി.ജി.പിയോട്​ വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്​. യുവതീപ്രവേശനം നടപ്പാക്കണോ വേണ്ടയോയെന്ന്​ കൃത്യമായി സർക്കാർ വ്യക്തമാക്കാത്തതാണ്​ പൊലീസ്​ നടപടി പാളിപ്പോകുന്നതിന്​ കാരണമായി പൊലീസ്​ വൃത്തങ്ങൾ പറയുന്നത്​. അതിനാലാണ്​ തിങ്കളാഴ്​ചയും രണ്ട്​ യുവതികളെ തിരിച്ചിറക്കേണ്ടിവന്നത്​.

ദര്‍ശനത്തിന്​ സഹായം ആവശ്യപ്പെട്ട് എത്തുന്ന യുവതികളെ ബലമായി പിന്തിരിപ്പിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്നാണ്​ പൊലീസിന്​ ലഭിച്ച നിയമോപദേശം. അതിനാലാണ്​ അവർക്ക്​ സുരക്ഷ ഒരുക്കുന്നത്​. എന്നാൽ, പ്രതിഷേധം കനക്കുന്നതിനാൽ പിന്തിരിയേണ്ടിവരുന്നെന്നും പൊലീസ്​ വിശദീകരിച്ചു.



മനിതിയുടെ വാഹനം കടത്തി വിട്ടതിൽ ഹൈകോടതി നിരീക്ഷണ സമിതിക്ക് അതൃപ്തി
തിരുവനന്തപുരം: മനിതി യുവതികളുടെ വാഹനം നിലക്കൽ കടത്തി വിട്ടതിൽ ​ൈഹകോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക്​ അതൃപ്​തി. എന്തടിസ്ഥാനത്തിലാണ് വാഹനം കടത്തി വിട്ടതെന്ന്​ സമിതി ചോദിച്ചു. നിലയ്ക്കലിലെ രണ്ട് എസ്​.പിമാരേയും സമിതി വിമർശിച്ചു. സാധാരണക്കാരുടെ വാഹനം നിലക്കലിൽ നിന്ന്​ കടത്തി വിടാതെ മനിതിയുടെ വാഹനം കടത്തി വിട്ടത് എന്തിനെന്നും സമിതി ചോദിച്ചു. ഹൈകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതും ഉൾപ്പെട്ടേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala NewsObservation CommitteeManithimanithi's vehicle
News Summary - manithi vehicle sabarimala observation committee -kerala news
Next Story