മഞ്ജുവാര്യര്‍ പൂന്തുറ സന്ദര്‍ശിച്ചു
text_fieldsപൂന്തുറ: ഓഖി ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും വീടുകള്‍ നടി മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ 10.30ഓടെ പൂന്തുറയില്‍ എത്തിയ മഞ്ജു കാണാതായവരുടെ ഭാര്യമാരെയും അമ്മമാരെയും മക്കളെയും ആശ്വസിപ്പിച്ചു.
നഷ്ടമായവരുടെ നഷ്ടത്തിന് പകരമായി ഒന്നും പരിഹാരമാകിെല്ലന്ന് അറിയാമെന്നും എങ്കിലും അമ്മമാരുടെയും സഹോദരിമാരുടെയും വേദനയില്‍ പങ്കാളിയാകാനാണ് താന്‍ എത്തിയതെന്നും നിങ്ങളുടെ വേദനയില്‍ എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞു.
സ്വകാര്യ സന്ദര്‍ശനത്തിനാണ് താന്‍ എത്തിയതെന്നും അതിനാലാണ് മാധ്യമങ്ങളെ അറിയിക്കാത്തതെന്നും ഉറ്റവരും ഉടയവരും നഷ്ടമായവര്‍ക്ക് ആശ്വാസവുമായി താന്‍ എത്തിയതാണെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. അവസാനമായി തങ്ങളുടെ ഉറ്റവരുടെ മുഖം പോലും കാണാന്‍ കഴിയാത്ത മനസ്സുകളുടെ നൊമ്പരം കണ്ണീരായി പെഴ്തിറങ്ങാന്‍ തുടങ്ങിയതോടെ ആശ്വസിപ്പിക്കാന്‍ എത്തിയ മഞ്ജുവിെൻറ കണ്ണുകളും നിറഞ്ഞു. രണ്ടു മണിക്കൂറോളം പൂന്തുറയില്‍ ചെലവഴിച്ച മഞ്ജു വേദനകള്‍ കേട്ടും കുട്ടികളെ ലാളിച്ചുമാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.