ചെങ്ങന്നൂരിൽ മഞ്ജുവിന്‍റെ സ്ഥാനാർഥിത്വം തള്ളി സി.പിഎം
text_fieldsആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തതള്ളി സി.പി.എം. ചെങ്ങന്നൂരില്‍ സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണനയെന്നും സജി ചെറിയാന്‍ പറഞ്ഞു.
എം.എൽ.എയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഉയർന്നുവന്നത്. ഇതിനോടാണ് പാർട്ടി സെക്രട്ടറി പ്രതികരിച്ചത്. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണെന്നും സജി ചെറിയാൻ പ്രതികരിച്ചു.
ചെങ്ങന്നൂരിൽ സി.പി.എം സ്ഥാനാർഥിയായി മഞ്ജു വാര്യരേയും പരിഗണിക്കുന്നു എന്നായിരുന്നു വാർത്ത. യുവ നിരയിൽ നിന്ന് സർവസമ്മതയായ ഒരാളെ ഉയർത്തിക്കൊണ്ടുവരാനായിരുന്നു നേതൃത്വത്തിന്‍റെ താൽപര്യമെന്നായിരുന്നു റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.