മെഡിക്കല്‍ കോളജില്‍ രോഗിയെ എലി കടിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവിനെ എലി കടിച്ചു. ഒന്നരമാസത്തിനിടെ യുവാവിനെ എലി കടിക്കുന്നത് രണ്ടാം തവണ. അഞ്ചല്‍ കരുകോണ്‍ ഇരുവേലിയ്ക്കല്‍ രാജിവിലാസത്തില് രാജേഷിനെയാണ് (27) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലി കടിച്ചത്. കരുകോണിന് സമീപം ബൈക്കിൽനിന്ന് തെന്നിവീണ് കാലിന് ഗുരുതര പരിക്കേറ്റ രാജേഷ് രണ്ടുമാസമായി ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് വലതുകാലിലെ എല്ലു പൊട്ടിയ ഇയാള്‍ക്ക് ശസ്ത്രക്രിയയിലൂടെ കാലില്‍ കമ്പിയിട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കമ്പി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇതിനു ശേഷം വലതുകാല്‍ പ്ലാസ്റ്റര്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ 15ാം വാര്‍ഡില്‍ 107ാമത്തെ കിടക്കയില്‍ കിടക്കുന്ന ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് എലി കടിച്ചത്. കാലിെൻറ സ്പര്‍ശനശേഷി ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ എലി കടിച്ച വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ കിടക്കയില്‍ രക്തം കണ്ടതിനാൽ മാതാവ് ലതികയാണ് മകനെ എലി കടിച്ച വിവരം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലും ഇയാളുടെ കാലില്‍ എലി കടിച്ചിരുന്നു. തുടർന്ന് ഇയാള്‍ പ്രതിരോധ കുത്തിവെെപ്പടുത്തു വരുകയായിരുന്നു.
പ്രതിരോധ കുത്തിവെപ്പ് ഒരെണ്ണം കൂടി ബാക്കിയുള്ളപ്പോഴാണ് വീണ്ടും എലി കടിച്ചത്. നേരത്തേ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനാല്‍ തുടര്‍ചികിത്സകള്‍ മാത്രം നടത്തിയാല്‍ മതിയാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേരെയുണ്ടാകുന്ന എലികളുടെയും പെരുച്ചാഴികളുടെയും ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. എസ്.എ.ടി ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിയെ എലി കടിച്ചതുള്‍പ്പെടെ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നം മൂടിവെക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.