പി.ടി.എ സഹകരണത്തോടെ സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങും -മന്ത്രി ചിഞ്ചു റാണി
text_fieldsപി.ടി.എയുടെ സഹകരണത്തോടെ സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. സ്കൂളുകളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുന്നത്. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ചിഞ്ചുറാണി കേന്ദ്രത്തിൽ നിന്ന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു. കേരളത്തിൽ നിന്നുള്ള എം.പിമാർ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കന്നുകാലികളിലെ ചർമമുഴ രോഗത്തിന്‍റെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാൻ നടപടി തുടങ്ങി. എല്ലാ വീടുകളിലും വാക്സിൻ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അസുഖം വന്നു മരിച്ച പശുക്കൾക്ക് 30,000 രൂപ വീതം നൽകും. കാലിത്തീറ്റയിലെ മായം തടയാൻ ബിൽ കൊണ്ടുവന്നെന്നും എത്രയും വേഗം നിയമം പാസാക്കുന്നതിലേക്ക് പോകുമെന്നും അങ്ങനെ വന്നാൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.