മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ ഇൗടാക്കുന്ന ബാങ്കുകളുമായി ഇടപാട് നിർത്തും -ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ക്ഷേമ പെൻഷൻ അടക്കം ലഭിക്കുന്നവരുടെ അക്കൗണ്ടുകളിൽനിന്നും മിനിമം ബാലൻസ് ഇല്ലാത്തതിെൻറ പേരിൽ പിഴ ഇൗടാക്കിയാൽ അത്തരം ബാങ്കുകളുമായി ഡി.ബി.ടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) ഇടപാടുകളിൽനിന്ന് സർക്കാർ പിന്മാറുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. ധനകാര്യ സെക്രട്ടറി സംസ്ഥാന തല ബാേങ്കഴ്സ് സമിതിയെ ബന്ധപ്പെട്ടിട്ടുണ്ട്.
ഡി.ബി.ടിയിൽ മിനിമം ബാലൻസ് നിർബന്ധമാക്കാൻ പാടില്ലെന്നതാണ് സർക്കാറിെൻറ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. വയോജന പെൻഷനുകളിൽനിന്ന് മിനിമം ബാലൻസ് പിഴ ഈടാക്കുന്നതു സംബന്ധിച്ച് താൻ കഴിഞ്ഞ ദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മണ്ണഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ ബാങ്കുകൾക്കു മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹമീദ ബീവിയുടെ അക്കൗണ്ട് ഫെഡറൽ ബാങ്കിെൻറ ശാഖയിലായിരുന്നു. വെള്ളിയാഴ്ച രാവിലെതന്നെ ഫെഡറൽ ബാങ്ക് അധികൃതർ ബന്ധപ്പെട്ടിരുന്നു.
ഹമീദ ബീവിയുടെ ഈടാക്കിയ തുക തിരികെ നൽകാമെന്നും വയോജന പെൻഷൻ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിർബന്ധമാക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാറുമായി ഏറ്റവും നല്ല ബന്ധം പുലർത്തുന്ന ബാങ്കുകളിലൊന്നാണ് ഫെഡറൽ ബാങ്ക്. കരാറുകാരുടെ ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുന്നതിന് മറ്റെല്ലാ ബാങ്കുകളും മടിച്ചപ്പോൾ ഫെഡറൽ ബാങ്കാണ് മുന്നോട്ടുവന്നത്. മിനിമം ബാലൻസ് കാര്യത്തിൽ ഫെഡറൽ ബാങ്കിെൻറ മാതൃക മറ്റ് ബാങ്കുകളും അനുവർത്തിക്കുമെന്നു കരുതുന്നു. ഈടാക്കിയ പിഴ പാവങ്ങൾക്ക് തിരിച്ചുനൽകിയേ തീരൂ.
ഒരു വശത്ത് ഫിനാൻഷ്യൽ ഇൻക്ലൂഷനു വേണ്ടി വാദിക്കുകയും മറുവശത്ത് സാധാരണക്കാർ അക്കൗണ്ടു തുറന്നാൽ ആയിരക്കണക്കിനു കോടി രൂപ ഇവരിൽ നിന്നും പിഴയായി ഈടാക്കുകയും ചെയ്യുന്നത് ചതിയാണ്. ചില പ്രമുഖ ബാങ്കുകളുടെ ലാഭത്തിെൻറ പകുതി ഇത്തരത്തിലാണ് കണ്ടെത്തിയതെന്ന് പറയുമ്പോൾ എത്ര ജനവിരുദ്ധ സമീപനമാണ് ബാങ്കുകൾ കൈക്കൊള്ളുന്നതെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.