ഇടുക്കി ഡാം തുറന്നതിൽ ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാറിന്റെ കരയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ, കനത്ത ജാഗ്രതാ പാലിക്കണം. ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ഈ കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. മുല്ലപ്പെരിയാല്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറില്‍ വാണിങ് ലെവലിന് താഴെയാണ് നിലവിൽ ജലനിരപ്പ്. അതിനാൽ അണക്കെട്ട് തുറന്നാലും അപകടസാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഇടമലയാര്‍ അണക്കെട്ട് ഉടനെ തുറക്കില്ല. ഇവിടെ നിന്നും കൂടുതൽ വെള്ളം കൊണ്ടു പോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.