വിദ്യാഭ്യാസ മികവ് നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsചെങ്ങന്നൂർ: വിദ്യാഭ്യാസ മികവ് നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജിചെറിയാൻ .കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല കഴിഞ്ഞ നാളുകളിൽ കൈവരിച്ച മികവ് ദേശീയതലത്തിൽഅംഗീകരിച്ചിട്ടുള്ളതാണെന്നും അത് നിലനിർത്താനുള്ള ജാഗ്രത സർക്കാർ പുലർത്തുമെന്നും മന്ത്രി സജി ചെറിയാൻ.
ഇതിനു സമാനമായി ഉന്നത വിദ്യാഭ്യാസ രംഗവും മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പരിശ്രമങ്ങളിലാണിപ്പോൾ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കൗൺസിലിന്‍റെ നിർദ്ദേശപ്രകാരം ആലപ്പുഴ ഡയറ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ശാക്തീകരണ കോഴ്സ് വിജയകരമായിപൂർത്തീകരിച്ചവർക്കുള്ള അനുമോദന യോഗത്തിന്‍റെ ഉദ്ഘാടനവും സർടിഫിക്കറ്റ് വിതരണവുംനിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡയറ്റ് പ്രിൻസിപ്പൽ ഇമ്മാനുവേൽ ടി. ആന്‍റണി അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർനേറ്റർ എ.കെ പ്രസന്നൻ ,മുൻസിപ്പൽ കൗൺസിലർ വി. വിജി..ഡയറ്റ് ഫാക്കൽറ്റിമാരായ എൻ.ശ്രീകുമാർ, ഡോ. കെ.ജെ. ബിന്ദു, ജി. മണി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാറിൽ .എസ് സി. ഇ .ആർ .ടി . റിസർച്ച് ഓഫീസർ ഡോക്ടർ എം ടി , ശശി ശാക്തീകരണം, വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷയം അവതരിപിച്ചു.. ഡയറ്റ് സീനിയർ ലക്ചറർഎം. അജയകുമാർ മോഡറേറ്ററായി.കോഴ്സിന്റെ ജില്ലാ കോർഡിനേറ്റർ കൂടിയായ ഡയറ്റ് ഫാക്കൽറ്റി ഡോ. എൻ മുരാരിശംഭു സ്വാഗതവും വി. എസ്. വിധു മോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.