കെ.എസ്.ആർ.ടി.സി: പെൻഷൻ ഏറ്റെടുക്കാനാകില്ല -െഎസക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെന്ഷന് ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നിെല്ലന്ന് മന്ത്രി ഡോ. തോമസ് െഎസക്. പെന്ഷന് ഏറ്റെടുത്താല്‍ തീരുന്നതല്ല കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി. നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും ഏറ്റെടുത്ത് പ്രതിസന്ധി പരിഹരിക്കലല്ല, സമഗ്രമായ പരിഷ്കാരങ്ങളിലൂടെ അവയെ ശമ്പളവും പെന്‍ഷനും നല്കാന് പ്രാപ്തരാക്കുകയാണ് ഇടത് നയം. ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കും. പ്രതിസന്ധിക്ക് സഗ്രപരിഹാരത്തിനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തെ കൈവിട്ടിട്ടില്ല, കൈവിടുകയുമില്ല. നഷ്ടവും ലാഭവും ഇല്ലാത്ത സ്ഥാപനമായെങ്കിലും മാറ്റാനാണ് ശ്രമം.
പെൻഷെൻറ പകുതി സര്‍ക്കാര്‍ നല്‍കാമെന്നതാണ് നിലവിെല ധാരണ. ഇതനുസരിച്ച് ഒരു വര്‍ഷം 360 കോടി നല്കിയാല് മതി. വ്യാഴാഴ്ച നല്കിയ 70 കോടി രൂപയടക്കം 630 കോടി രൂപ 10 മാസം കൊണ്ട് നല്കി. മുഴുവന്‍ പെന്ഷന് ഏറ്റെടുത്താലും 600 കോടി കൊടുത്താല്‍ മതിയാകും. സര്‍ക്കാര്‍ ഗാരൻറി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നല്കി. പദ്ധതി വിഹിതമായി മറ്റൊരു 47 കോടി രൂപ വേറെയും നല്കി. ഇതിനൊക്കെ പുറമെയാണ് പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 325 കോടി രൂപ നൽകിയത്.
എല്ലാംകൂടി എടുക്കുമ്പോള്‍ ഏതാണ്ട് 1507 കോടി രൂപയുടെ സഹായമാണ് ഇക്കൊല്ലം സര്‍ക്കാര്‍ കോർപറേഷന് നല്‍കിയത്. ഈ വര്‍ഷം 660 കോടി രൂപയാണ് ഇതിനകം ബജറ്റില്‍നിന്ന് നല്കിയതെങ്കില് വരും വര്‍ഷം 1000 കോടി നല്‍കാമെന്നാണ് ബാങ്കുകളുമായിട്ടുള്ള കരാറില്‍ ഉറപ്പുനല്‍കിയത്. അതിനടുത്ത വര്‍ഷവും 1000 കോടി നല്‍കും. വരവും ചെലവും തമ്മിലുള്ള വിടവ് നികത്താന്‍ കെ.എസ്.ആര്.ടി.സി വായ്പയെടുക്കാന്‍ പാടില്ല എന്നതാണ് ബാങ്കുകളുടെ ആവശ്യം. അത് സര്‍ക്കാര്‍ അംഗീകരിച്ചു. വിടവ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നികത്താമെന്ന് സര്‍ക്കാര്‍ സമ്മതിെച്ചന്നാണ് ഇതിനര്‍ഥം. അങ്ങനെയാണ് അടുത്ത രണ്ടുവര്‍ഷം 1000 കോടി രൂപ വീതം സര്‍ക്കാര്‍ സഹായമെന്ന കണക്കില്‍ എത്തിയതെന്നും െഎസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.