മൊബൈൽ ഫോൺ ഇൻറർനെറ്റ് വേഗത കുറഞ്ഞു; സൗജന്യ േഡറ്റ ഒഴിവാക്കി സേവന ദാതാക്കൾ
text_fieldsകക്കോടി: ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് രാജ്യം നിശ്ചലമായി തുടരുേമ്പാൾ മൊബൈൽ ഫോണുകളുടെ ഇൻറർനെറ്റ് വേഗത ഗണ്യമായി കുറഞ്ഞു. കോടിക്കണക്കിനുപേർ ഒരേസമയം മൊ ബൈൽ ഉപേയാഗം നടത്തുന്നതാണ് കാരണം. രാത്രിയും പകലും ഒരുപോലെ ഉപയോഗം കൂടിയതാണ് വേഗം കുറയാൻ കാരണമെന്ന് കമ്പനി അധികൃതർ പറയുന്നു. വീട്ടിൽതന്നെ ഇരിക്കുന്നതുകൊണ്ടും പ്രത്യേകിച്ച് മറ്റു ജോലികളില്ലാത്തതിനാലും ഫോണിൽ ഇൻറർനെറ്റ് ഉപയോഗം ഏറിയതാണ് പ്രധാനകാരണം.
ഇൻറർനെറ്റിെൻറ വേഗത ബുധനാഴ്ച മുതൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തിരക്ക് കൂടിയതോടെ സേവനദാതാക്കൾ സൗജന്യ ഡാറ്റകൾ കുറക്കുകയും ചെയ്തു. ദിവസം മൂന്നു ജി.ബി സൗജന്യ ഡാറ്റ നൽകിയ വോഡഫോൺ ഒന്നര ജി.ബിയായി കുറച്ചു. അധികം ഒരു ജി.ബിക്ക് ദിവസത്തേക്ക് 16 രൂപയുടെ അധിക പാക്കേജ് നൽകണം. കമ്പനികളുടെ സിഗ്നല്‍ ശക്തിയെയും ഉപയോക്താക്കളുടെ ഫോണ്‍ മോഡലിനെയും സേവന ദാതാവ് നല്കുന്ന മാക്സിമം ബാന്‍ഡ് വിഡ്ത്തിനെയും ആശ്രയിച്ചാണ് ഇൻറര്‍നെറ്റ് സ്പീഡ്. ഒരേസമയം നിരവധിപേർ ഉപയോഗിക്കുേമ്പാൾ വേഗം കുറയുമെന്ന് േസവന ദാതാക്കൾ സമ്മതിക്കുന്നു.
ഫോണിെൻറ സെറ്റിങ്ങ്സില്‍ മാറ്റം വരുത്തയാൽ സ്പീഡ് കുറച്ചേറെ വർധിപ്പിക്കാനാകും. ഫോണിെൻറ ഇേൻറണൽ മെമ്മറി പരമാവധി സ്വതന്ത്രമാക്കി മാറ്റണം. മിനിമം 50 എം.ബിയെങ്കിലും ഫ്രീ ഇേൻറണല്‍ മെമ്മറി ഉണ്ടെങ്കിലേ ഇൻറര്‍നെറ്റ് വേഗം കൂടുകയുള്ളൂവെന്ന് കമ്പനികൾ പറയുന്നു. ഫയലുകൾ എസ്.ഡി കാർഡിലേക്ക് മാറ്റിയാലും നിലവിലെ പ്രശ്നത്തിന് ചെറിയ പരിഹാരമാകും. ഡാറ്റ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനികൾ നടത്തുന്നുണ്ടത്രെ. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കണമെന്നും സേവനദാതാക്കൾ ആവശ്യപ്പെടുന്നു. വയർലെസ് േഡറ്റ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് ടെലികോം രംഗം നിയന്ത്രിക്കുന്ന ട്രായ് പരിഹാര നടപടികൾ ആരായുകയാണ്. ഇൻറർനെറ്റ് വേഗം അറിയാനായി ‘െമെ സ്പീഡ്’ ആപ് ട്രായ് അവതരിപ്പിച്ചിട്ടുണ്ട്. ഇൗ ആപ്പിലൂടെ ഉപയോക്താക്കളിൽ നിന്നുള്ള യഥാർഥ വിവരം ട്രായിക്ക് ലഭിക്കും. സാങ്കേതിക കാരണങ്ങളാൽ കുറഞ്ഞ വേഗം ഉറപ്പാക്കാനാകില്ലെന്ന് സേവനദാതാക്കൾ നേരത്തേ ട്രായിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.