15 വർഷത്തെ ഒറ്റത്തവണ നികുതി ടാക്സികൾക്കും ബാധകം –ഹൈകോടതി
text_fieldsകൊച്ചി: ലൈഫ് ടൈം ടാക്സ് എന്നപേരിൽ 15 വർഷത്തെ നികുതി ഒറ്റത്തവണ അടക്കണമെന്ന വ്യവസ്ഥ ടാക്സി വാഹനങ്ങൾക്കും ബാധകമാണെന്ന് ഹൈകോടതി. സ്വകാര്യ വാഹനങ്ങളെേപാലെ ടാക്സി, ടൂറിസ്റ്റ് വാഹനങ്ങൾക്കും രജിട്രേഷൻ സമയത്ത് ഒറ്റത്തവണ നികുതി അടക്കണമെന്ന 2014ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥ ശരിവെച്ചാണ് കോടതി ഉത്തരവ്. ഒറ്റത്തവണ നികുതി നിർദേശത്തിനെതിരെ കേരള ട്രാവൽ ഒാപറേറ്റേഴ്സ് അസോസിയേഷനുൾപ്പെടെ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ടാക്സികൾക്കും സ്വകാര്യ വാഹനങ്ങൾക്കും വ്യത്യസ്ത നികുതിയാണ് നിലവിലുള്ളതെന്നിരിക്കെ ഒറ്റത്തവണ നികുതി ഒരേപോലെ ബാധകമാക്കിയത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കേന്ദ്ര മോേട്ടാർ വാഹനനിയമ 82(2) പ്രകാരം ടാക്സികൾക്ക് ഒമ്പത് വർഷത്തേക്കാണ് രജിസ്ട്രേഷൻ പെർമിറ്റ് കാലാവധിയായി അനുവദിച്ചിട്ടുള്ളത്. ഇൗ സാഹചര്യത്തിൽ 15 വർഷത്തെ നികുതി ഒറ്റത്തവണ അടക്കണമെന്ന നിർദേശം നിലനിൽക്കുന്നതല്ലെന്നും ഹരജിക്കാർ വാദിച്ചു.
അതേസമയം, കേന്ദ്രനിയമം നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറുകൾക്കുണ്ടെന്നും അതിെൻറ ഭാഗമായാണ് ഒറ്റത്തവണ നികുതിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ടാക്സികൾക്ക് ഒമ്പത് വർഷത്തേക്കാണ് രജിസ്ട്രേഷൻ പെർമിറ്റ് കാലാവധിയെങ്കിലും അതിനുശേഷവും രജിസ്ട്രേഷൻ പുതുക്കി ടാക്സിയായി ഒാടാൻ കഴിയും. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം വരെയാണ് രജിസ്േട്രഷൻ പെർമിറ്റ് കാലാവധിെയന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ വാദം അംഗീകരിച്ച് ഹരജിക്കാരുടെ ആവശ്യം തള്ളിയ കോടതി, രജിസ്ട്രേഷൻ പെർമിറ്റ് എേട്ടാ ഒമ്പതോ വർഷംകൊണ്ട് പൂർത്തിയാകുന്നുവെന്നത് 15 വർഷത്തേക്കുള്ള നികുതി ഒറ്റത്തവണ അടക്കണമെന്ന വ്യവസ്ഥയിൽ ഇളവനുവദിക്കാൻ മതിയായ കാരണമല്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.