മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം -പോപുലർ ഫ്രണ്ട്
text_fieldsകോഴിക്കോട്: ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് പറഞ്ഞു. ഇതിൻെറ ഭാഗമായാണ് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ ഉൾപെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കമെന്നും അദ്ദേഹം പഞ്ഞു.
മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അന്ധമായ മുസ്‌ലിം വിരോധത്താൽ ഈ ചരിത്രസത്യത്തെ വക്രീകരിക്കാൻ ഏറെക്കാലമായി ആർഎസ്എസ് പണിയെടുക്കുകയാണ്. ഈ നീക്കത്തിൻെറ തുടർച്ചയാണ് ഐ.സി.എച്ച്.ആർ നിർദേശം. ആർ.എസ്.എസുകാർ കാലങ്ങളായി ഉയർത്തുന്ന അതേ വാദങ്ങളാണ് ഐ.സി.എച്ച്.ആറും നിരത്തുന്നത്.
അധികാരം കിട്ടിയതോടെ സകലമേഖലകളിലും ആർ.എസ്.എസ് സഹയാത്രികരെ കുടിയിരുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബിജെപി സർക്കാർ. ഇതേ അജണ്ടയുടെ ഭാഗമാണ് ചരിത്രത്തെ വളച്ചൊടിച്ചുള്ള ഐ.സി.എച്ച്.ആർ നിർദേശമെന്നതിൽ സംശയമില്ല. രാജ്യത്തിൻെറ ചരിത്രം വളച്ചൊടിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ അപകീർത്തിപ്പെടുത്താനുമുള്ള ചരിത്രനിഷേധികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.