മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് പൊലീസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: മുനമ്പത്തുനിന്ന് ആളുകളെ വിദേശത്തേക്ക് ബോട്ടിൽ അയച്ചത് മനുഷ്യക്കടത്ത ല്ല, അനധികൃത കുടിയേറ്റമെന്ന് പൊലീസ് ഹൈകോടതിയിൽ. വിദേശത്തേക്ക് കടന്നവർ ആരുടെ യും നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങിയല്ല പോയതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് എറണാകുളം റൂറൽ അഡീ. എസ്.പി എം.ജെ. സോജൻ ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. മുനമ്പം കേസിലെ മൂന്നാം പ്രതി ഡൽഹി സ്വദേശി രവി, ഏഴാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശി അനിൽകുമാർ എന്നിവർ നൽകിയ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിദേശത്തേക്ക് കടന്നവർ ചൂഷണത്തിനോ തട്ടിപ്പിനോ ഇരയായോയെന്ന് അറിയാൻ അവരെ കണ്ടെത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹായം തേടിയിട്ടും ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബോട്ടിൽ കടന്നവരിലേറെയും ഡൽഹിയിൽ താമസമാക്കിയ തമിഴ്നാട്ടുകാരാണ്. ചിലർ ശ്രീലങ്കൻ വംശജരാണ്. ഇവരിൽ പലരുടെയും ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വിദേശത്തേക്ക് കുടിയേറി താമസമാക്കിയവരാണ്. ഇതാകാം മറ്റുള്ളവരെ യാത്രക്ക് പ്രേരിപ്പിച്ചെതന്നും വിശദീകരണത്തിൽ പറയുന്നു.
ഇതിനിടെ ചൊവ്വാഴ്ച കേസ് പരിഗണിക്കവേ മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ച ഡി.ജി.പി തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്നും കൊച്ചി റേഞ്ച് ഐ.ജി, റൂറൽ എസ്.പി തുടങ്ങിയവർ ഇതിൽ പങ്കെടുക്കുമെന്നും സർക്കാർ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. തുടർന്ന് ജാമ്യ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ട് ജെട്ടിയിൽനിന്ന് ഒരു ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 87 പേർ വിദേശത്തേക്ക് കടന്നതുമായി ബന്ധപ്പെട്ടാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.