മുനമ്പം: പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുനമ്പത്തുനിന്ന് കടൽമാർഗം ആളുകളെ നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്നതിന ് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈകോടതി. പാസ്പോർട്ട്, എമിഗ്രേഷൻ ചട്ടപ്രകാരമുള്ള കുറ്റങ്ങൾമാത്രം ചുമത് തി അന്വേഷണം നടത്തുന്നതിനാൽ, കേസിന് വേണ്ടത്ര ഗൗരവമില്ലെന്നും ദയനീയവും ഗൗരവമില്ലാത്തതുമായ രീതിയിലാണ് അന്വ േഷണമെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വാക്കാൽ നിരീക്ഷിച്ചു. മൂന്നാംപ്രതിയും ബോട്ടുടമയുമായ അനിൽകുമാർ, ഏഴാ ംപ്രതി ഡൽഹി സ്വദേശി രവി എന്നിവർ സമർപ്പിച്ച ജാമ്യഹരജി പരിഗണിക്കവേയാണ് കോടതി പരാമർശം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റവും കേസിൽ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
പണം സമ്പാദിക്കാൻ ചിലർ അനധികൃതമായി ആളുകളെ വിദേശത്തേക്ക് കടത്തിയെന്നാണ് മനസ്സിലാക്കുന്നത്. മികച്ച ജീവിതം ആഗ്രഹിച്ച് ചിലർ പണം നൽകി. ഇവരെ ഫോണിൽ ബന്ധപ്പെടരുതെന്ന് ബന്ധുക്കളോടും പറഞ്ഞിരിക്കുന്നു. നടന്നത് ചൂഷണമാണെന്ന് വ്യക്തമാണ്. ഇതുവരെ ഇരകളെ കണ്ടെത്താനായിട്ടില്ല. മനുഷ്യക്കടത്താണ് നടന്നതെന്ന് ഇതിൽനിന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്താം. മനുഷ്യക്കടത്ത് എന്ന നിലയിൽതന്നെ അന്വേഷണം നടന്നാലേ കേന്ദ്ര ഏജൻസികളും ഗൗരവമായി കാണൂ. വിദേശ രാജ്യങ്ങളുമായി സഹകരിച്ചാണോ അന്വേഷണം നടക്കുന്നതെന്നും കോടതി ആരാഞ്ഞു. വസ്തുതകളും ആശങ്കകളുമാണിവയെന്നും കുറ്റപ്പെടുത്തലല്ലെന്നും കോടതി വ്യക്തമാക്കി.
ബോട്ടിൽ കടത്തിയവർ എവിടെയാണ് എത്തിയതെന്നും ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണോ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാേനാ അവയവവിൽപനക്ക് വേണ്ടിയോ ആണോ ഇവരെ കൊണ്ടുപോയതെന്നും അറിയേണ്ടതുണ്ട്. ഇത് രാഷ്ട്രസുരക്ഷയെക്കൂടി ബാധിക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവവുമല്ല. എന്നാൽ, ശരിയായ അന്വേഷണം നടന്നിട്ടില്ല. ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിെൻറ ഭാഗമായി വിദേശത്തേക്ക് പോകാനാകുമോയെന്നും േകാടതി ആരാഞ്ഞു.
അേന്വഷണത്തിന് വിദേശസഹായം ലഭ്യമാകുന്ന അന്താരാഷ്ട്ര ഉടമ്പടികൾ നിലവിലുണ്ടെന്നും നേരത്തേ ഇക്കാര്യത്തിൽ കോടതിയിൽ വിശദീകരണം നൽകിയശേഷം പുതിയ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഗൗരവത്തോടെയാണ് അന്വേഷണമെന്നും ഇൻറലിജൻസ് ബ്യൂറോയുടെ സഹായം ലഭിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹരജി ഇൗ മാസം 25ന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.