എവിടെ പോയ്മറഞ്ഞു ആ 243 പേർ?
text_fieldsകൊച്ചി: 85 കുട്ടികളടക്കം 243 പേരുമായി ‘ദേവമാത’ ബോട്ട് മുനമ്പം തീരം വിട്ടിട്ട് ശനിയാ ഴ്ച ഒരു വർഷം തികയുന്നു. ബോട്ടിൽ കടന്നവർ എവിടെയെത്തി? ജീവിച്ചിരിപ്പുണ്ടോ? ഈ ചോദ്യ ങ്ങൾക്കുള്ള ഉത്തരം ദുരൂഹമായി തുടരുകയാണ്. അന്വേഷണം രാജ്യാന്തരതലത്തിൽവരെ വ്യാപ ിപ്പിച്ചെങ്കിലും ചെറിയൊരു സൂaചനപോലും ലഭിക്കാത്തതിനാൽ കേസിൽ കുറ്റപത്രം സമർപ്പി ക്കാനുമായിട്ടില്ല. 2019 ജനുവരി 11, 12 തീയതികളിലായി മുനമ്പത്തും സമീപസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ അമ്പതിലധികം ബാഗുകളും തിരിച്ചറിയിൽ കാർഡുകളടക്കം രേഖകളും പൊലീസ് കണ്ടെടുത്തതോടെയാണ് സമീപകാലത്തെ ഏറ്റവും വലിയ മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്.
സംഘത്തിലെ 184 പേർ ഡൽഹിയിലെ അംബേദ്കർ കോളനിയിൽനിന്നുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരടക്കം പത്തുപേർ അറസ്റ്റിലായെങ്കിലും 90 ദിവസത്തിനുശേഷം ഇവർ ജാമ്യത്തിലിറങ്ങി. കൃത്യമായ രേഖകൾ ലഭിച്ച 120 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഇൻറർപോൾ എല്ലാ രാജ്യങ്ങളിലും ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഒരു വിവരവും ലഭിച്ചില്ല. ബോട്ടിൽ കടന്നവർ ആസ്ട്രേലിയയിലോ ന്യൂസിലൻഡിലോ എത്തിയിട്ടുണ്ടാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, അവിടെയൊന്നും എത്തിയതായി സ്ഥിരീകരിക്കാനായില്ല. സംഭവം ലാഘവത്തോടെ കാണാനാവില്ലെന്നും രാജ്യത്തിെൻറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതാണെന്നുമായിരുന്നു രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈകോടതിയുടെ നിരീക്ഷണം.
അന്വേഷണം തുടരുകയാണെന്നും എന്നാൽ, നിർണായക വിവരങ്ങളൊന്നും ലഭിച്ചിട്ടിെല്ലന്നും അന്വേഷണ ചുമതലയുള്ള അഡീഷനൽ എസ്.പി എം.ജെ. സോജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവത്തിെൻറ സൂത്രധാരൻ ശ്രീകാന്തനും അതേ ബോട്ടിൽ കടന്നതിനാൽ കൃത്യമായ നിഗമനങ്ങളിൽ എത്താനായിട്ടില്ല. നൈജീരിയയിൽനിന്നും ആസ്ട്രേലിയയിൽനിന്നും ഫോൺ വന്നതായി ബോട്ടിൽ പുറപ്പെട്ടവരുടെ ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് ആ വഴിക്കും അന്വേഷിച്ചെങ്കിലും ഫോൺകാളുകൾ വ്യാജമാണെന്ന് വ്യക്തമായി.
എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ എന്നറിയാൻ ബന്ധുക്കൾ കേരള പൊലീസിനെയും പൊലീസ് തിരിച്ചും ബന്ധപ്പെടുന്നുണ്ട്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള പരിശോധനകൾ തുടരുകയാണ്. പക്ഷേ, ഒന്നിലും വ്യക്തത വന്നിട്ടില്ല. മുമ്പ് ഇത്തരത്തിൽ ആസ്ട്രേലിയയിലേക്ക് ചിലർ കടന്നതാകാം ഈ സംഘത്തിനു പ്രചോദനമായതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.