Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ ​മു​ന​മ്പി​ൽ ചോ​ര​...

ഈ ​മു​ന​മ്പി​ൽ ചോ​ര​ തേ​ട​രു​തേ...

text_fields
bookmark_border
ഈ ​മു​ന​മ്പി​ൽ ചോ​ര​ തേ​ട​രു​തേ...
cancel
വെ​റു​പ്പി​ന്റെ വ​ക്താ​ക്ക​ളെ മാ​റ്റി​നി​ർ​ത്തി പ്ര​ശ്ന​ങ്ങ​ളി​ൽ ര​മ്യ​മാ​യ പ​രി​ഹാ​ര​മാ​രാ​ഞ്ഞ്​ സൗ​ഹാ​ർ​ദ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള മ​ല​യാ​ള​ത്തി​ന്‍റെ അ​തി​ജീ​വ​ന​ക്ക​രു​ത്ത് ഇ​വി​ടെ​യും പ്ര​ക​ട​മാ​ക​ട്ടെ

രാ​ജ്യ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന സൗ​ഹാ​ർ​ദ​തു​രു​ത്തു​ക​ളി​ലൊ​ന്നാ​ണ്​ കേ​ര​ളം. അ​തി​നെ എ​ങ്ങ​നെ​യും മു​ക്കി​ക്ക​ള​യാ​ൻ നാ​ക്കു നീ​ട്ടി​യി​രി​ക്കു​ന്ന​വ​ർ​ക്ക് ത​ർ​ക്ക​മേ​താ​യാ​ലും ഉ​ന്നം ഒ​ന്നാ​ണ്-​അ​ധി​കാ​രം. അ​തി​നാ​യി വൈ​പ്പി​ൻ​ദേ​ശ​ത്തെ മു​ന​മ്പ​മെ​ന്ന ക​ട​ലോ​ര​ത്തെ മു​ൻ​നി​ർ​ത്തി പെ​രും നു​ണ​ക​ളും അ​ന്യ​മ​ത വെ​റു​പ്പും കേ​ര​ള​മാ​കെ വാ​രി​വി​ത​റു​ക​യാ​ണ്. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി നേ​ട്ടം കൊ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​രെ​ന്ന് ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ക്കും പ​റ​ഞ്ഞു​ത​രേ​ണ്ട​തി​ല്ല. ഒ​പ്പം, ഈ​യ​ടു​ത്ത കാ​ല​ത്താ​യി കേ​ര​ള ഭ​ര​ണ​പ​ക്ഷം ക​ണ്ടെ​ത്തി​യ, ഒ​രു ജ​ന​വി​ഭാ​ഗ​ത്തെ മാ​ത്രം ശ​ത്രു​പ​ക്ഷ​ത്ത് നി​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ടം കൊ​യ്യാ​നു​ള്ള ‘സ​വി​ശേ​ഷ സോ​ഷ്യ​ൽ എ​ൻ​ജി​നീ​യ​റി​ങ്’ മു​ന​മ്പ​ത്തും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടം.

മു​സ്​​ലിം വി​ശ്വാ​സി​ക​ളി​ൽ ചി​ല​ർ ദൈ​വ​കൃ​പ കാം​ക്ഷി​ച്ച്​ സ​മു​ദാ​യ ന​ന്മ​ക്ക് ദൈ​വ​ദാ​നം അ​ഥ​വാ വ​ഖ​ഫ് ആ​യി ന​ൽ​കു​ന്ന സ്വ​ത്ത് അ​ധി​കാ​രി​ക​ളോ മ​റ്റോ ന​ൽ​കി​യ ഔ​ദാ​ര്യ​മെ​ന്ന മ​ട്ടി​ൽ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ക, അ​മ്മ​ട്ടി​ൽ നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ സ​ത്യ​മ​റി​യാ​തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു. സ​ത്യാ​വ​സ്ഥ വി​ശ​ദീ​ക​രി​ച്ച് സൗ​ഹാ​ർ​ദാ​ന്ത​രീ​ക്ഷം സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​റാ​ക​ട്ടെ, അ​വ​രു​ടെ പാ​ർ​ട്ടി​യു​ടെ ‘ഇ​ല​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്’ ടൂ​ളാ​ക്കാ​ൻ മു​ന​മ്പ​ത്തെ പാ​ക​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്​ വെ​ളി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വി​ശ്വാ​സി​ക​ൾ, സ്വ​സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി എ​ഴു​തി​വെ​ച്ച സ്വ​ത്ത്, കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം അ​ന്യാ​ധീ​ന​പ്പെ​ട്ട ക​ഥ​യാ​ണ് മു​ന​മ്പ​ത്തി​ന് പ​റ​യാ​നു​ള്ള​ത്. ഇ​ങ്ങ​നെ വ​ഖ​ഫ് ചെ​യ്തി​ട്ട​താ​ണെ​ന്ന് അ​റി​ഞ്ഞും അ​റി​യാ​തെ​യും പ​ല​രും ആ ​ഭൂ​മി വാ​ങ്ങി. വ​ഖ​ഫ്​ നി​യ​മ​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ളൊ​ന്നും നോ​ക്കാ​തെ പ​ണം കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ധി​യി​ൽ അ​വ​ർ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ​ത്​ മ​ന​സ്സി​ലാ​ക്കാം. അ​തു ഉ​ൾ​ക്കൊ​ണ്ടു ത​ന്നെ​യാ​ണ്​ മു​ന​മ്പ​ത്തെ നൂ​റു​ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ സ​ങ്ക​ടം തീ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​റ​ക്കെ​പ്പ​റ​ഞ്ഞ​വ​രി​ൽ ആ​ദ്യ പേ​രു​കാ​ർ, ഇ​പ്പോ​ൾ ചി​ല​ർ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന മു​സ്​​ലിം സ​മു​ദാ​യാം​ഗ​ങ്ങ​ൾ ത​ന്നെ​യാ​യ​ത്. ഒ​രു സ​മു​ദാ​യ​വും ക​ക്ഷി​യ​ല്ലാ​ത്ത മു​ന​മ്പം ത​ർ​ക്ക​ത്തി​ൽ വി​ഭാ​ഗീ​യ തീ ​ആ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണം. വെ​റു​പ്പി​ന്റെ വ​ക്താ​ക്ക​ളെ മാ​റ്റി​നി​ർ​ത്തി സൗ​ഹാ​ർ​ദ​ത്തി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ര​മ്യ​മാ​യ പ​രി​ഹാ​ര​മാ​രാ​ഞ്ഞ്​ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള മ​ല​യാ​ള​ത്തി​ന്‍റെ അ​തി​ജീ​വ​ന​ക്ക​രു​ത്ത് ഇ​വി​ടെ​യും പ്ര​ക​ട​മാ​ക​ട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munambam Waqf Land Issue
News Summary - Munambam waqf land issue
Next Story