മൂന്നാർ സംരക്ഷണം ‘മതിയാക്കി’; സ്പെഷൽ ട്രൈബ്യൂണൽ നിർത്തുന്നു
text_fieldsതൊടുപുഴ: ഭൂമി കൈയേറ്റക്കേസുകൾ പ്രത്യേകം പരിഗണിക്കാൻ സ്ഥാപിച്ച മൂന്നാർ ൈട്രബ്യൂണലിെൻറ പ്രവർത്തനം ലക്ഷ്യം നേടുംമുമ്പ് സർക്കാർ അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ കൊണ്ടുവരാൻ നിയമവകുപ്പ് നടപടിതുടങ്ങി. നിയമഭേദഗതി വരുത്തി കൂടുതൽ അധികാരത്തോടെ ഹരിത ട്രൈബ്യൂണൽ മാതൃകയിൽ സംവിധാനം ഉടച്ചുവാർക്കണമെന്ന നിർദേശങ്ങൾ തള്ളിയാണ് മൂന്നാർ സംരക്ഷണം ‘മതിയാക്കി’ നിർത്തലാക്കൽ പ്രക്രിയക്ക് സർക്കാർ തുനിയുന്നത്.
ഇതോടെ പഴയപോലെ സിവിൽ കോടതി വ്യവഹാരങ്ങളിലൂടെ വേണ്ടിവരും സർക്കാർ ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ. വിധികൾ ഒന്നിനുപിറകെ ഒന്നായി മേൽകോടതികളിൽ ചോദ്യം െചയ്യുന്നതിന് കൈയേറ്റക്കാർക്ക് അവസരം കൈവരുന്നതിലൂടെ കേസ് തീർപ്പാക്കലിന് കാലതാമസവും സർക്കാർ ഭൂമി കൈവശപ്പെടുത്തിയവർക്ക് വലിയ അവസരവുമാകും. ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. ൈഹകോടതിയിൽ റിവിഷൻ ഹരജി നൽകാൻ മാത്രെമ സാധിക്കൂ. എന്നാൽ, സിവിൽ കേസുകളുടെ ഗണത്തിലേക്ക് മൂന്നാർ കേസുകളും എത്തുകവഴി നിയമനടപടി ഇഴയുന്നതിലാകും കലാശിക്കുക.
പരിസ്ഥിതിലോല മേഖലയായ മൂന്നാറിൽ വ്യാപകമായി ഭൂമി കൈയേറുകയും ധാരാളമായി ടൂറിസ്റ്റ് റിസോർട്ടുകൾ കെട്ടിപ്പൊക്കുകയും െചയ്ത ഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മുൻകൈയെടുത്ത് നടത്തിയ ‘മൂന്നാർ ഒാപറേഷെന’ ത്തുടർന്നാണ് ട്രൈബ്യൂണൽ രൂപവത്കരിച്ചത്. 2010ൽ മൂന്നാർ ട്രൈബ്യൂണൽ സ്പെഷൽ ആക്ട് പ്രകാരമായിരുന്നു ഇത്. പ്രദേശത്തെ എട്ട് വില്ലേജുകളുടെ പരിധികളിൽ വരുന്ന സർക്കാർ ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാനായിരുന്നു ഇത്.
കൈയേറ്റക്കാരെ കൈകാര്യം ചെയ്യാൻ നിയമപരമായി അധികാരമുള്ള സംവിധാനം വേണമെന്ന വി.എസിെൻറ നിർബന്ധമായിരുന്നു ട്രൈബ്യൂണൽ സ്ഥാപിച്ചതിനുപിന്നിൽ. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ എട്ട് വില്ലേജുകളിൽ ഉൾപ്പെട്ട ഏതെങ്കിലും അധികാര സ്ഥാപനത്തിെൻറയോ കോടതികളുടെയോ മുമ്പാകെ തീർപ്പാക്കാതെ കിടക്കുന്ന ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാനാണ് മൂന്നാർ പ്രത്യേക ൈട്രബ്യൂണൽ 2010ജൂൺ 14ന് പ്രാബല്യത്തിൽ വന്നത്. 2011ഫെബ്രുവരിയിൽ ൈട്രബ്യൂണൽ ആരംഭിച്ചു. ട്രൈബ്യൂണലിെൻറ അധികാരം വർധിപ്പിക്കലും അധികാരപരിധി വിപുലീകരണവും അവതാളത്തിലായതിനു പിന്നാലെയാണ് ഇപ്പോൾ പിണറായി സർക്കാർ ട്രൈബ്യൂണൽ ആവശ്യമില്ലെന്ന നിലപാടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.