മൂന്നാറിൽ അനധികൃത നിർമാണം: പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം തടഞ്ഞു
text_fieldsതൊടുപുഴ: അനധികൃത നിർമാണം പരിശോധിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞുെവച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ടൗണിന് സമീപം ഇക്കാ നഗറിലെ ഗുരുഭവൻ ഹോട്ടലിെൻറ മുകൾനിലയിൽ അനധികൃതമായി നിർമാണപ്രവർത്തനങ്ങൽ നടക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് തഹസിൽദാർ (എൽ.എ.) ഫിലിപ് ചെറിയാെൻറ നേതൃത്വത്തിൽ റവന്യൂ സംഘം എത്തിയത്. മുകൾനിലയിൽ ടൈൽ പാകുന്നത് തടഞ്ഞശേഷം ഉടമയോട് രേഖകൾ ഓഫിസിൽ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
തുടർന്ന് മടങ്ങാനൊരുങ്ങുന്നതിനിടെ ഏരിയ സെക്രട്ടറി കെ.കെ. വിജയൻ, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. ഈശ്വരൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ഹോട്ടലിലും കോളനിയിലെ വീടുകളിലും പരിശോധന നടത്തുെന്നന്ന് ആരോപിച്ചായിരുന്നു ഇത്. എസ്.ഐ അജയകുമാറിെൻറ നേതൃത്വത്തിൽ പൊലീസെത്തി ചർച്ചനടത്തിയെങ്കിലും പ്രവർത്തകർ പിരിയാൻ തയാറായില്ല. തുടർന്ന് ഡിവൈ.എസ്.പി എസ്. അഭിലാഷിെൻറ നേതൃത്വത്തിൽ ചർച്ചനടത്തി.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം വീടുകളിലടക്കം പരിശോധന നടത്തുന്നത് നിർത്തിവെക്കണമെന്ന് ഡിവൈ.എസ്.പി നിർദേശിച്ചതിനെത്തുടർന്നാണ് സി.പി.എം സംഘം പിരിഞ്ഞത്. എന്നാൽ, തങ്ങൾ വീടുകളിൽ കയറി പരിശോധന നടത്തിയിട്ടില്ലെന്നും അനധികൃതമായ നിർമാണപ്രവർത്തനങ്ങൾ നടത്തിയിടത്ത് മാത്രമാണ് എത്തിയതെന്നും റവന്യൂ സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.