വീട് കൈയേറി ആക്രമണം; വീട്ടുകാരൻ മരിച്ച നിലയിൽ
text_fieldsനന്മണ്ട (കോഴിക്കോട്): പൊയിൽത്താഴം ആശ്രമം റോഡിൽ വീട് കൈയേറി ആക്രമണം. സംഭവത്തെ തുടർന്ന് വീട്ടുകാരനായ യുവാവി നെ തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽത്താഴം സ്മയിൽ ഏജൻസീസ് ഉടമ കെടുങ്ങോൻകണ്ടി രാജേഷി(3 8)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിതൃസഹോദരനുൾപ്പെടെ ഏഴുപേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 11.30ഓടെ രാജേഷിെൻറ പിതൃസഹോദരനും മകനും ഉൾപ്പെടുന്ന ആറംഗ സംഘമാണ് വീട്ടിലെത്ത ി ടി.വി ഉൾെപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തല്ലിതകർത്തത്. മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളൂം ജനൽ ഗ്ലാസുകളും തകർത്തു. രാജേഷിനെ മർദിക്കുന്നത് തടയാനെത്തിയ മാതാവ് സുധയെയും സഹോദരി രജിലയെയും അക്രമികൾ മർദിച്ചവശരാക്കി.ബഹളവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇത് കുടുംബ പ്രശ്നമാണ്, ഇതിൽ ഇടപെടേണ്ടതില്ലെന്നു പറഞ്ഞതിനാൽ അവർ പിന്തിരിഞ്ഞു. രാജേഷ് ജോലിചെയ്യുന്ന പൊയിൽത്താഴത്തെ കടയും അവിടെയുള്ള നിർമാണ വസ്തുക്കളും നശിപ്പിക്കുകയും രാസവസ്തുക്കൾ കിണറ്റിലിടുകയും ചെയ്തു.
അക്രമികൾ വീട്ടിൽനിന്ന് പിന്മാറിയ ശേഷം നാട്ടുകാർ രാജേഷിെൻറ മാതാവിനെയും സഹോദരിയെയും ആശുപത്രിയിലാക്കി. സംഭവത്തിനുശേഷം അപ്രത്യക്ഷനായ രാജേഷിനുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ കണ്ടെത്താനായില്ല. പുലർച്ചയാണ് വീടിന് തൊട്ടടുത്ത പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാൽ പൊട്ടി തൂങ്ങിയ നിലയിലായിരുന്നു. മുഖത്ത് മുറിവുകൾ കാണപ്പെട്ടു.
മരണത്തിൽ ദുരൂഹത ആരോപിച്ച നാട്ടുകാർ പൊലീസ് നടപടികൾ തടഞ്ഞു. കോഴിക്കോട് തഹസിൽദാർ എൻ. പ്രേമചന്ദ്രൻ സ്ഥലത്തെത്തിയശേഷമാണ് ഇൻക്വസ്റ്റ് നടപടി ആരംഭിച്ചത്. ബാലുശ്ശേരിയിൽനിന്ന് ബോണി എന്ന പൊലീസ് നായും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ എം.വി. ബിജുവിനാണ് ചുമതല.പരേതനായ കടുങ്ങോൻ കണ്ടി ചന്ദ്രെൻറ മകനായ രാജേഷ് അവിവാഹിതനാണ്. മറ്റു സഹോദരി രജിത.
ഏഴു പേർക്കെതിരെ കേസ്
നന്മണ്ട: പൊയിൽത്താഴം കടുങ്ങോൻകണ്ടി രാജേഷിനെ (38) തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഏഴു പേർെക്കതിരെ കേസ്. രാജേഷിനെ മരിച്ചനിലയിൽ കണ്ടതും വീട് കൈയേറി രാജേഷിനെയും മാതാവ് സുധയെയും സഹോദരി രജിലയെയും മർദിച്ചതുമായി ബന്ധപ്പെട്ട് പിതൃസഹോദരനുൾെപ്പടെ ഏഴു പേർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. വളരെ ചെറുപ്പത്തിലേ കുടുംബഭാരം ചുമലിലേറ്റിയ രാജേഷ് കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്ന പ്രശ്നമാണ് അവിവാഹിതനായ യുവാവിെൻറ മരണത്തിലേക്ക് നയിച്ചത്.
വീട് ആക്രമിച്ച സംഘം തൊട്ടടുത്ത വീട്ടിൽ താവളമടിച്ചിട്ടും പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം കൊണ്ടുവന്ന മൃതദേഹം ഒരുനോക്കുകാണാൻ നൂറുകണക്കിനാളുകൾ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.