ഒ.ബി.സി പട്ടികയിലേക്ക് പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) പട്ടിക വിപുലീകരിക്കാൻ മന്ത്രിസഭ തീരുമാനം. രണ്ട് സമുദായങ്ങളെ ഉൾപ്പെടുത്തുന്നതും നിലവിലുള്ള സമുദായങ്ങളുടെ പരിധിയിലേക്ക് അനുബന്ധ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതുമാണ് തീരുമാനം.
പട്ടികയിലുള്ള സേനൈ തലവർ എന്ന സമുദായ പദം സേനൈതലൈവർ, ഇലവാണിയർ, ഇലവാണിയ എന്ന് മാറ്റം വരുത്താൻ തീരുമാനിച്ചു. പാലക്കാട് പാർക്കവകുലം സമുദായത്തെ പട്ടികയിൽപെടുത്തും. ദാസ സമുദായവും ഒ.ബി.സി പട്ടികയിലെത്തും. ‘ചക്കാല’ എന്നത് ‘ചക്കാല’, ‘ചക്കാല നായർ’ എന്നാക്കും. പണ്ഡിതാർസ് എന്നത് പണ്ഡിതാർസ്, പണ്ഡിതർ എന്നാക്കും. കൂടാതെ, എസ്.ഐ.യു.സി ഒഴികെ ക്രിസ്തുമത വിഭാഗത്തിൽപെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്.ഇ.ബി.സി വിദ്യാഭ്യാസ ആനുകൂല്യം തുടരും.
സൗത്ത് ഇന്ത്യൻ യുനൈറ്റഡ് ചർച്ച് വിഭാഗത്തിൽ (എസ്.ഐ.യു.സി) ഉൾപ്പെടാത്ത നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ 2021ൽ തീരുമാനിച്ചിരുന്നു. ഇത് പിന്നീട് കോടതി സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.