ഭക്ഷ്യഭദ്രതനിയമം: പരാതിക്കാരെ ഉള്‍പ്പെടുത്തി ജൂണില്‍ പുതിയ മുന്‍ഗണനപട്ടിക
text_fieldsതിരുവനന്തപുരം: ഭക്ഷ്യഭദ്രതനിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി മുന്‍ഗണനപട്ടികയില്‍ നിന്ന് പുറത്തായ അര്‍ഹരായ കുടുംബങ്ങളെ മൂന്നുമാസത്തിന് ശേഷം പരിഗണിച്ചാല്‍ മതിയെന്ന് സംസ്ഥാനസര്‍ക്കാര്‍. ആക്ഷേപങ്ങള്‍ പരിശോധിച്ച് ജൂണില്‍ പുതിയപട്ടിക പുറത്തിറക്കും. അതുവരെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിശോധനക്ക് നല്‍കിയ പട്ടിക അംഗീകരിച്ച് റേഷന്‍ കാര്‍ഡുകളും ഭക്ഷ്യധാന്യവും വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകളുടെ അച്ചടി ആരംഭിച്ചു. മാര്‍ച്ച് ഒമ്പതിന് കൊല്ലത്ത് വാതില്‍പടി റേഷനും പുതിയ റേഷന്‍കാര്‍ഡുകളും വിതരണം ചെയ്യും.
ഭക്ഷ്യഭദ്രതനിയമപ്രകാരം 15,43,80,041 പേര്‍ക്ക് മാത്രമാണ് മുന്‍ഗണനപട്ടികയില്‍ ഇടം കിട്ടുക. ഇതിനായി തയാറാക്കിയ കരട്പട്ടികക്കെതിരെ 16,73,422 ലക്ഷം പരാതികളാണ് ഉണ്ടായത്. അതില്‍ 12,43,153 എണ്ണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയിരുന്നു. ഇവരെയും കൂടി പരിഗണിച്ചാണ് കഴിഞ്ഞമാസം അന്തിമപട്ടിക തയാറാക്കിയത്. അതിലുള്ള അനര്‍ഹരെ കണ്ടത്തൊന്‍ ഫെബ്രുവരി 10ന് താലൂക്ക് സപൈ്ള ഓഫിസ് വഴി പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്ക് കൈമാറിയെങ്കിലും ഇതുവരെ നൂറോളം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുദ്ധീകരിച്ച പട്ടിക കൈമാറാനായിട്ടില്ല. പാരാതികളാണ് കാരണം.
ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ കരട് മുന്‍ഗണനപട്ടികയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ നല്ളൊരുശതമാനം രണ്ടാം പട്ടികയില്‍ പുറത്തായതായി ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ മാര്‍ച്ച് എട്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ കുറ്റമറ്റ പട്ടിക സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട അവസാന തീയതി.
അതേസമയം, പുതിയ പരാതികള്‍ കൂടി പരിശോധിച്ച് മറ്റൊരു പട്ടിക തയാറാക്കുന്നത് ഉടന്‍ പ്രായോഗികമല്ളെന്നും റേഷന്‍ കാര്‍ഡുകളുടെ അച്ചടി വൈകുമെന്നും കണ്ടതോടെയാണ് നിലവിലെപട്ടിക മുന്‍നിര്‍ത്തി ഭക്ഷ്യവിതരണവും മറ്റ് ചികിത്സആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനമാനിച്ചിരിക്കുന്നത്. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടത്തെിയവരുടെ റേഷന്‍കാര്‍ഡ് താല്‍ക്കാലികമായി തടഞ്ഞുവെക്കുമെന്നും ഇവരെ മാറ്റിനിര്‍ത്തി മാത്രമേ ഭക്ഷ്യവിതരണം നടത്തൂവെന്നും മന്ത്രി പി. തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അര്‍ഹതയുള്ളതുമായി ബന്ധപ്പെട്ട പരാതികളില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെയും താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ വീടുകളിലത്തെി പരിശോധന നടത്തും. ഇവരെയും കൂടി ഉള്‍പ്പെടുത്തി ജൂണില്‍ പുതിയ മുന്‍ഗണനപട്ടിക രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യഭദ്രതനിയമപ്രകാരം നാലുനിറത്തിലുള്ള കാര്‍ഡുകളാണ് കെ.ബി.പി.എസ് അച്ചടിക്കുന്നത്.
മുന്‍ഗണനവിഭാഗത്തിന് പിങ്ക്, അന്ത്യോദയ വിഭാഗത്തിന് മഞ്ഞ, സംസ്ഥാന സര്‍ക്കാറിന്‍െറ സബ്സിഡിക്ക് അര്‍ഹരായവര്‍ക്ക് നീല, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് വെള്ള എന്നിങ്ങനെയാണ് കാര്‍ഡുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.