സാമ്പത്തിക തട്ടിപ്പ്: രണ്ട് മുൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് തടവും പിഴയും
text_fieldsനിലമ്പൂർ: ആദിവാസി കോളനി സംരക്ഷണത്തിനുള്ള പുഴഭിത്തി നിർമാണത്തിൽ സാമ്പത്തിക തട്ട ിപ്പ് നടത്തിയതിന് രണ്ട് മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കോഴിക്കോട് വിജി ലൻസ് കോടതി തടവും പിഴയും വിധിച്ചു.
2003-2004 സാമ്പത്തിക വർഷത്തിൽ വഴിക്കടവ് പഞ്ചായത്തി ലെ പുഞ്ചക്കൊല്ലി ആദിവാസി കോളനി സംരക്ഷണത്തിനായി കുറുവം പുഴവക്കിൽ നിർമിച്ച സംരക്ഷണ ഭിത്തിയിലാണ് ക്രമക്കേട് നടന്നത്. അന്നത്തെ സെക്രട്ടറിയായിരുന്ന എം. ചന്ദ്രന് വിവിധ വകുപ്പുകൾ പ്രകാരം എട്ട് വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
ചന്ദ്രന് മുമ്പ് സെക്രട്ടറിയായിരുന്ന അബ്ദുൽ റഷീദിന് അഞ്ചുവർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു ആദിവാസിയുൾെപ്പടെ ഒമ്പത് പ്രതികളുണ്ടായിരുന്ന കേസിൽ മറ്റു പ്രതികളെ വെറുതെ വിട്ടു.
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 4,03,000 രൂപയാണ് കോളനി സംരക്ഷണ ഭിത്തി നിർമാണത്തിന് അനുവദിച്ചത്.
പ്രവൃത്തി നടത്താതെ ലക്ഷങ്ങളുടെ അരിയും ഗോതമ്പും മറിച്ചു വിൽപന നടത്തുകയും പിന്നീട് പരാതികൾ ഉയർന്നപ്പോൾ പുഴക്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിക്കുകയുമാണുണ്ടായത്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി കെ.വി. ജയകുമാറാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.