നിലംപതിഞ്ഞിമുകൾ റേഷൻ കടക്ക് പൂട്ട്
text_fieldsകാക്കനാട്: അരി കടത്താനുള്ള ശ്രമത്തെ തുടർന്ന് നടപടിയെടുത്ത കാക്കനാട് നിലംപതിഞ്ഞിമുകളിലെ റേഷൻകടയിൽ അരിയും മറ്റു വസ്തുക്കളും മാറ്റി. കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് റേഷൻ സാമഗ്രികൾ അടുത്തുള്ള തേങ്ങോട് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരാതിയെ തുടർന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എത്തിയ അധികൃതരുടെ സാന്നിധ്യത്തിലാണ് അരിയും ഗോതമ്പും ഉൾപ്പെടെയുള്ളവ തേങ്ങോട് എത്തിച്ചത്. നിലംപതിഞ്ഞിമുകളിലെ റേഷൻ കാർഡുടമകൾക്ക് ഇനി ഇവിടെ നിന്നാണ് വാങ്ങാനാകുക. സെപ്റ്റംബർ ഏഴിന് രാത്രിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. കാലിച്ചാക്കുകൾ കൊണ്ടുപോകുന്നതിനുള്ള പിക്അപ് വാഹനത്തിൽനിന്ന് 20ഓളം അരിച്ചാക്കുകൾ വാർഡ് കൗൺസിലർ എം.ഒ വർഗീസിെൻറ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടുകയായിരുന്നു.
അരി തിരിച്ചിറക്കിച്ചെങ്കിലും വാഹനവുമായി ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ എസ്. സ്മിതക്ക് പരാതി നൽകി. അധികൃതർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.