Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരിയായ ചികിത്സ...

ശരിയായ ചികിത്സ നൽകിയില്ല; പനി ബാധിച്ച പെൺകുട്ടി മരിച്ചു, അസ്വാഭാവിക മരണത്തിന്​ കേസ്​

text_fields
bookmark_border
ശരിയായ ചികിത്സ നൽകിയില്ല; പനി ബാധിച്ച പെൺകുട്ടി മരിച്ചു, അസ്വാഭാവിക മരണത്തിന്​ കേസ്​
cancel

കണ്ണൂർ: സിറ്റി ഞാലുവയലിൽ പനിബാധിച്ച്​ പെൺകുട്ടി മരിച്ചു. കണ്ണൂർ സിറ്റി ഞാലുവയൽ ദാറുൽ ഹിദായത്തിൽ എം.സി. അബ്​ദുൽ സത്താറി​െൻറയും എം.എ. സാബിറയുടെയും മകൾ എം.എ. ഫാത്തിമയാണ്​ (11) മരിച്ചത്. സംഭവത്തിൽ പിതൃസഹോദര​െൻറ പരാതിയിൽ സിറ്റി പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്തു. മൂന്ന് ദിവസമായി ഫാത്തിമക്ക് കലശലായ പനി ഉണ്ടായിരുന്നു. ഞായറാഴ്​ച പുലർച്ച മൂന്നിനാണ്​ ഫാത്തിമയെ പനി മൂച്ഛിച്ചതിനെ തുടർന്ന്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കി. അസുഖത്തിന് ശരിയായ വൈദ്യ ചികിത്സക്കുപകരം മന്ത്രവാദ ചികിത്സയാണ്​ നടത്തിയതെന്ന്​ നാട്ടുകാർ ആരോപിച്ചു.

സിറ്റി പൊലീസ്​ ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി. ശേഷം വൈകീട്ട്​ ആറിന്​ കണ്ണൂർ സിറ്റി ഞാലുവയലിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം കണ്ണൂർ സിറ്റി ജുമാമസ്​ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കണ്ണൂർ സിറ്റി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ അരട്ടക്കപ്പള്ളി മദ്​റസയിൽ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. സഹോദരങ്ങൾ: സാബിഖ്, സാഹിർ, സഹൽ. പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​ കിട്ടിയ ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന്​ സിറ്റി പൊലീസ്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fevertreatment
News Summary - Not given proper treatment; The girl died of fever
Next Story