മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി
text_fieldsതിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകി. മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്കുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.
വിൽപനക്കുള്ള മാസ്കുകൾ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.