നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങി ശബരിമലയിലെ കച്ചവടക്കാര്‍
text_fieldsകോട്ടയം: ലക്ഷങ്ങള്‍ മുടക്കി സ്ഥലം ലേലത്തിനെടുത്ത് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ താല്‍ക്കാലിക കച്ചവടത്തിനിറങ്ങിയവര്‍ നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങി നെട്ടോട്ടത്തില്‍. ലക്ഷം രൂപമുതല്‍ കോടികള്‍വരെ മുടക്കി സന്നിധാനത്തും പമ്പയിലും എരുമേലിയിലുമടക്കം ശബരിപാതകളില്‍ കച്ചവടത്തിനിറങ്ങിയ ആയിരങ്ങളാണ് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവുമൂലം ദുരിതപ്പെടുന്നത്.
നവംബര്‍ 15ന് നടതുറന്നശേഷം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇതുവരെ 40-50 ശതമാനത്തിന്‍െറ വരെ കുറവുണ്ടായെന്നാണ് കണക്ക്. ഇത് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ മുഴുവന്‍ കച്ചവടക്കാരെയും ഒന്നുപോലെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ശബരിമല സീസണ്‍ കച്ചവടം മാത്രം ലക്ഷ്യമിട്ട് ആയിരക്കണക്കിന് താല്‍ക്കാലിക കച്ചവടക്കാരാണ ്ഓരോവര്‍ഷവും കാത്തിരിക്കുന്നത്. ഉള്ള സമ്പാദ്യമെല്ലാം ചെലവഴിച്ച് സീസണ്‍ കച്ചവടത്തിനിറങ്ങിയവര്‍ക്ക് ഇത്തരമൊരു തിരിച്ചടി കിട്ടുന്നതും ആദ്യമാണ്.‘ നോട്ട് ’പ്രതിസന്ധിയത്തെുടര്‍ന്ന് ഇത്തവണ ബഹുഭൂരിപക്ഷം കച്ചവടക്കാരും ആശയ്രിച്ചത് ബ്ളേഡുകാരെയാണ്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതും കടത്തിലാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെയാണ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏറെ വലക്കുന്നത്. എടുക്കാവുന്ന തുകയുടെ പരിധി വീണ്ടും രണ്ടായിരമാക്കിയതും ബുദ്ധിമുട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. നോട്ട് പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയെയും ടാക്സിക്കാരെയും ബാധിച്ചിട്ടുണ്ട്. പമ്പ ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ട്. റെയില്‍വേയെയും വരുമാനക്കുറവ് ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയാലുടന്‍ മടങ്ങുന്നതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയാണ്. മുമ്പ് ശബരിമല ദര്‍ശനത്തിനുശേഷം സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഇവര്‍ ദര്‍ശനം നടത്തിയിരുന്നു. ശബരിമലയിലെ കാണിക്കവരവിലും വഴിപാട് കൗണ്ടറുകളിലെ വില്‍പനയിലും ഇത്തവണ വന്‍ ഇടിവുണ്ടായതായി ദേവസ്വം അധികൃതര്‍ വ്യക്തമാക്കുന്നു.
നടവരവ് അടക്കമുള്ള വരുമാനത്തില്‍ 20-30 ശതമാനം കുറവുണ്ടെന്നാണ് ബോര്‍ഡിന്‍െറ വിലയിരുത്തല്‍.1000-500 രൂപ കറന്‍സി അസാധുവാക്കിയതും പകരം ചെറിയ നോട്ടുകള്‍ ലഭ്യമാകാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. അസാധുവാക്കിയ നോട്ടുകള്‍ വഴിപാട് കൗണ്ടറുകളില്‍ സ്വീകരിക്കാത്തതും വരുമാനത്തെ കാര്യമായി ബാധിച്ചു. ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രതികരണം ലഭിക്കുന്നില്ളെന്നാണ് സുചന. മുമ്പ് 500-1000 രൂപ നോട്ടുകള്‍ കാണിക്കയിട്ടവര്‍ ഇത്തവണ ചില്ലറമാത്രം ഇടുന്നതാണ് കാണിക്കവരുമാനത്തെ ബാധിക്കുന്നത്.
മുന്‍വര്‍ഷം പുഷ്പാഭിഷേകത്തിന് വന്‍ തിരക്കായിരുന്നു. ഇത്തവണ സന്നിധാനത്തും പമ്പയിലും എരുമേലിയിലും എത്തുന്നവരില്‍ ഏറെയും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളിലത്തെുന്നതും കച്ചവടക്കാര്‍ക്ക് കനത്ത തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.