എൻ.പി.ആർ: അധ്യാപകരുടെ വിവരങ്ങൾ തേടി നിലമ്പൂർ താഹസിൽദാറുടെ സർക്കുലർ
text_fieldsനിലമ്പൂർ: മഞ്ചേരി നഗരസഭയുടെ നടപടിക്ക് പിന്നാലെ എൻ.പി.ആർ വിവരശേഖരണത്തിന് അധ്യാപ കരുടെ വിവരങ്ങൾ തേടി നിലമ്പൂർ താഹസിൽദാർ. ഇതേ ആവശ്യമുന്നയിച്ച് താലൂക്കിലെ വിവിധ സ്കൂളുകൾക് ക് താഹസിൽദാർ സർക്കുലർ അയച്ചു. കേന്ദ്ര ഉത്തരവിെൻറ പകർപ്പ് ഉൾപ്പെടെയുള്ള സർക്കലുറാണ് നിലമ്പൂർ താഹസിൽ ദാർ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് അയച്ചിരിക്കുന്നത്. അതേസമയം, സെൻസെസ് ഡെപ്യൂട്ട ി ഡയറക്ടർ അയച്ചു തന്ന സർക്കുലർ അതേപടി സ്കൂൾ പ്രധാനധ്യാപകർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് തഹസീൽദാർ സ ുഭാഷ് ചന്ദ്രബോസ് അറിയിച്ചു.
എൻ.പി.ആർ വിവരശേഖരണത്തിനും തുടർനടപടികൾക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിെൻറ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള് അറിയിക്കണമെന്നാണ് സർക്കുലിൽ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം മഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക് കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച ഉത്തരവിെൻറ പകർപ്പോടെയാണ് നഗരസഭ സെക്രട്ടറി 17 സ്കൂളുകളിലേക്ക് കത്തയച്ചിരുന്നത്. ഈ നടപടി വിവാദമായിരിക്കെയാണ് നിലമ്പൂർ താഹസിൽദാറുടെ നടപടി.
ജില്ലയിൽ സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ നടക്കുന്നുള്ളൂയെന്നും എൻ.പി.ആർ നടപ്പാക്കില്ലെന്ന നിർദേശം നൽകിയിട്ടും അതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ലഭിച്ച നിർദ്ദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുമുണ്ട്. വ്യക്തമായ നിർദ്ദേശത്തിന് ശേഷവും ഇത്തരം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാന സർക്കാരിൻെറ നിർദ്ദേശപ്രകാരം സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ ജില്ലയിൽ നടക്കുന്നുള്ളു. കൂടാതെ സർക്കാർ നിലപാടിന് വിരുദ്ധമായി എൻ.പി.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലൊരിടത്തും ആരംഭിച്ചിട്ടില്ലെന്നും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.