ട്രെയിനപകടത്തിൽപെട്ട തൃശൂർ അന്തിക്കാട്ടുകാരായ നാലു പേരും സുരക്ഷിതർ
text_fieldsഅന്തിക്കാട്: ഒഡീഷയിൽ അപകടത്തിൽപെട്ട ട്രെയിനിൽ യാത്ര ചെയ്ത തൃശൂർ അന്തിക്കാട് സ്വദേശികൾ സുരക്ഷിതർ. രഘു, കിരൺ, ബിജേഷ്, വൈശാഖ് എന്നിവരാണ് ഇവർ. ക്ഷേത്ര നിർമാണത്തിൽ ഓട് പതിക്കാനായാണ് അന്തിക്കാട്ടുകാരായ ഒമ്പതുപേർ യാത്ര പോയത്.
ഇതിൽ അഞ്ചുപേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റ് നാലുപേർ മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച ട്രെയിൻ അപകടത്തിൽപെട്ടത്. ഇവരിൽ ഒരാൾക്ക് നിസാര പരിക്കേറ്റതായും നേരത്തേ നാട്ടിലെത്തിയ രതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒപ്പം യാത്ര ചെയ്ത നിരവധി പേർ മരിച്ചതായും അവിടെ നിന്നുള്ളവർ അറിയിച്ചു.
ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി 233 പേർ മരിച്ചു. 900ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ബഹാനഗർ ബസാർ സ്റ്റേഷനിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.