ഓണക്കിറ്റ് വിതരണം പൂർത്തിയായി; കോട്ടയത്ത് തിങ്കളാഴ്ച വരെ തുടരും
text_fieldsതിരുവനന്തപുരം: മഞ്ഞക്കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം പൂർത്തിയായി. എന്നാൽ കോട്ടയം ജില്ലയിൽ തിങ്കളാഴ്ച വരെ ഓണക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞതിനെ തുടർന്നാണ് ജില്ലയിൽ മാത്രം കിറ്റ് വിതരണം നീട്ടാൻ സർക്കാർ തീരുമാനിച്ചത്.
കോട്ടയം ജില്ലയിൽ ഇതുവരെ 14000 പേർ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുക വിതരണം ചെയ്തുവരികയാണ്. കാനറ ബാങ്ക് ശനിയാഴ്ച 2830 കർഷകർക്കായി 15 കോടി രൂപ വിതരണം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 486 കർഷകർക്ക് 57.32 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് ബാങ്ക് അവധിയാണെങ്കിലും കർഷകർക്ക് തുക വിതരണം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്കിന്‍റെ ബന്ധപ്പെട്ട ശാഖകൾ തുറന്നുപ്രവർത്തിക്കുമെന്നും തിങ്കളാഴ്ചയോടെ 40 കോടി രൂപ കൈമാറുമെന്നും സ്റ്റേറ്റ് ബാങ്ക് അറിയിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.