ജയിൽ മോചനത്തിന് ശിപാർശ ചെയ്തത് 39 പേരെ മാത്രമെന്ന് സർക്കാർ കോടതിയിൽ
text_fieldsകൊച്ചി: ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് സാധാരണ നടപടിക്രമമെന്ന നിലയിൽ ശിക്ഷാ കാലാവധി തീരാത്ത 39 തടവുകാരെ മാത്രം വിട്ടയക്കാനാണ് ജയിൽ ഉപദേശക ബോർഡിെൻറ ശിപാർശ ലഭിച്ചിട്ടുള്ളതെന്നും കൂട്ടത്തോടെ തടവുകാരെ വിട്ടയക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സർക്കാർ ഹൈകോടതിയിൽ. മറ്റുചില തടവുകാർക്ക് ആകെ തടവുകാലാവധിയിൽനിന്ന് മുൻകൂറായി കുറെ കാലയളവ് ഇളവുചെയ്യുന്ന പ്രത്യേക രീതി നടപ്പാക്കാൻ മാത്രമാണ് ശിപാർശ ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ. സുഭാഷ് സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളപ്പിറവിയാഘോഷത്തിെൻറ പേരിൽ തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തൃശൂരിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.സാധാരണ നടപടിക്രമത്തിെൻറ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 19, വിയ്യൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ആറുവീതം, ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിലുകളിൽനിന്ന് നാലുവീതം തടവുകാരെ മോചിപ്പിക്കാനുള്ള ശിപാർശയാണ് ജയിൽ ഉപേദശക സമിതി നൽകിയിട്ടുള്ളത്. എന്നാൽ, കാലാവധി പൂർത്തിയാക്കാത്ത ആരെയും ജയിൽ മോചിതരാക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവുമൂലം ഇൗ ശിപാർശയിൽ നടപടികൾ നിലച്ചിരിക്കുകയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ജയിലിലെ നല്ലനടപ്പിെൻറ അടിസ്ഥാനത്തിൽ തടവുകാർക്ക് ശിക്ഷാ കാലാവധിയിൽ പ്രത്യേക ഇളവനുവദിക്കുന്നതിനെയാണ് തെറ്റിദ്ധരിച്ച് ശിക്ഷയിളവ് നൽകി വിട്ടയക്കുന്നു എന്ന് പരാതി ഉയർന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് പ്രേത്യക ഇളവനുവദിച്ച് തടവുകാരുടെ പട്ടിക ഗവർണർക്കയച്ചത്. പ്രഫഷനൽ, വാടകക്കൊലയാളികൾ, മതത്തിെൻറയും മയക്കുമരുന്നിെൻറയും പേരിൽ കൊല നടത്തിയവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ ലൈംഗികമായി പീഡിപ്പിച്ച് കൊല പ്പെടുത്തിയവർ തുടങ്ങിയവരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയത്. ഇൗ ശിപാർശ ചില വ്യക്തതകൾക്കു വേണ്ടി ഗവർണർ തിരിച്ചയച്ചു. പിന്നീട് സംസ്ഥാന രൂപവത്കരണത്തിെൻറ 60ാം വാർഷികം പ്രമാണിച്ച് ആഭ്യന്തര സെക്രട്ടറി ചെയർമാനായ സൂക്ഷ്മ പരിശോധന സമിതി പരിശോധിച്ച് തയാറാക്കിയ പ്രത്യേക ഇളവ് അനുവദിക്കാവുന്ന 1850 തടവുകാരുടെ പട്ടിക ഗവർണറുടെ പരിഗണനക്ക് വിട്ടു. സുപ്രീംകോടതി ഉത്തരവിനനുസൃതമായി പട്ടിക പുനഃപരിശോധിക്കണമെന്ന നിർദേശത്തോടെ ഗവർണർ തിരിച്ചയച്ചു. ഇപ്പോൾ പട്ടിക മന്ത്രിസഭ ഉപസമിതിയുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.