ഇന്ധനവില: ജി.എസ്.ടിക്ക് കീഴിലാക്കിയാൽ എതിർക്കും –ധനമന്ത്രി
text_fieldsതിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില കുറക്കണമെന്ന് കേന്ദ്ര സർക്കാറിന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ സെസ് കുറക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങളുടെ വരുമാനം കവരാൻ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവന്നാൽ എതിർക്കും.
വ്യാഴാഴ്ച ജി.എസ്.ടി കൗൺസിൽ യോഗം നടക്കാനിരിക്കെ, കെ.എസ്.ആർ.ടി.സിയുടെ 'യാത്രാ ഫ്യൂവൽസ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പെട്രോളിയം ജി.എസ്.ടി ഏർപ്പെടുത്താവുന്ന ഉൽപന്നമല്ല. പെട്രോളിയവും ആൾക്കഹോളും മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താവുന്ന സാധനങ്ങൾ- മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.