Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ഐസകി​േന്‍റത്​...

തോമസ്​ ഐസകി​േന്‍റത്​ ബഡായി ബജറ്റെന്ന്​ പ്രതിപക്ഷം

text_fields
bookmark_border
തോമസ്​ ഐസകി​േന്‍റത്​ ബഡായി ബജറ്റെന്ന്​ പ്രതിപക്ഷം
cancel

തിരുവനന്തപുരം: തോമസ്​ ഐസക്​ അവതരിപ്പിച്ച ഇടതുസർക്കാറിന്‍റെ അവസാന ബജറ്റ്​ ബഡായി ബജറ്റാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നിൽ​ കണ്ടുള്ള വാഗ്​ദാനങ്ങളാണ്​ ബജറ്റിൽ ഇടംപിടിച്ചത്​. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ്​ ധനമന്ത്രി അവതരിപ്പിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സാമ്പത്തിക മേഖലക്ക്​ ഗുണകരമാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചിട്ടില്ല. മുമ്പ്​ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയിട്ടില്ല. മത്സ്യതൊഴിലാളികളേയും റബർ കർഷകരേയും വഞ്ചിക്കുന്നതാണ്​ ബജറ്റ്​. ധനകമ്മി വർധിക്കുന്നുവെന്ന്​ കുറ്റപ്പെടുത്തിയ പ്രതിപക്ഷം തോമസ്​ ഐസക്​ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകളിൽ പ്രഖ്യാപിച്ച കുട്ടനാട്​, വയനാട്​, ഇടുക്കി പാക്കേജുകൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

നൂറു ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്​ബിയിൽ 60,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നാണ്​ അറിയിച്ചത്​. എന്നാൽ, 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. മൂന്ന്​ മണിക്കൂർ അവതരിപ്പിച്ചു എന്നത്​ മാത്രമാണ്​ ബജറ്റിന്‍റെ നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKerala Budget 2021
News Summary - Opposition says Thomas Isaacs' budget is bad
Next Story