Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സ്വീകരണം നൽകും

text_fields
bookmark_border
ശബരിമല: ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സ്വീകരണം നൽകും
cancel

കോ​ട്ട​യം: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​ന്​ ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന്​ എ​ത്തു​ന്ന യു​വ​തി​ക​ള്‍ക്ക് സ​ര്‍ക് കാ​ര്‍ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ഒ​രു​ക്ക​ണ​മെ​ന്ന്​ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ലെ മ​നി​തി സ്വ​ത​ന്ത്ര വ​നി​ത ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ ൽ എ​ത്തു​ന്ന യു​വ​തി​ക​ൾ​ക്ക്​ 23ന്​ ​കോ​ട്ട​യ​ത്ത്​ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നും ദേ​ശീ​യ ദ​ലി​ത് വി​മോ​ച​ന മു​ന്ന​ണി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ദ​ര്‍ശ​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ​സ​ഹാ​യ​വും ഇ​വ​ര്‍ക്കാ​യി ഒ​രു​ക്കും.

സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ ഹി​ന്ദു​ത്വ ഫാ​ഷി​സ്​​റ്റു​ക​ൾ ന​ട​ത്തു​ന്ന സ​വ​ർ​ണ ല​ഹ​ള വി​ശ്വാ​സ​ങ്ങ​ളു​ടെ​യോ ആ​ചാ​ര​ങ്ങ​ളു​ടെ​യോ ഭാ​ഗ​മ​ല്ല. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നും അ​തു​വ​ഴി ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നു​മു​ള്ള ഇ​ച്ഛാ​ശ​ക്തി സ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ കാ​ട്ടി​യി​ട്ടി​ല്ല. ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന യു​വ​തി​ക​ളെ റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ ത​ട​യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തി​നാ​ൽ പൊ​ലീ​സ്​ ക​ർ​ശ​ന​സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും പാ​ഴി​വ​ഴി​യി​ൽ ഇ​വ​ർ മ​ട​ങ്ങി​പ്പോ​കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി.​പി.​ഐ (എം.​എ​ല്‍) റെ​ഡ്​ സ്​​റ്റാ​ർ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ന്‍, ദേ​ശീ​യ ദ​ലി​ത് വി​മോ​ച​ന മു​ന്ന​ണി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​എ​സ്. ദാ​സ്, കേ​ര​ള യു​ക്തി​വാ​ദി​സം​ഘം ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. രാ​ജ​ഗോ​പാ​ല്‍ വാ​ക​ത്താ​നം, ഡോ. ​കെ.​ടി. ജ​യ​കു​മാ​ര്‍, ദ​ലി​ത് ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി പാ​മ്പാ​ടി, എ​ന്‍.​ഡി.​എ​ൽ.​എ​ഫ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പി.​ഒ. ജോ​ണ്‍, ഡോ. ​കെ.​ടി. റെ​ജി​കു​മാ​ർ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala News
News Summary - Organisations Welcomes Sabarimala Entry Women-Kerala News
Next Story