അമിത നിരക്ക് ഈടാക്കിയാല്‍ നടപടി -മന്ത്രി ശശീന്ദ്രന്
text_fields
കോഴിക്കോട്: ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ നിലവിലുള്ള സാഹചര്യം മുതലെടുത്ത് അമിത ചാര്‍ജ് ഈടാക്കിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്കിെൻറ പരമാവധി 15 ശതമാനത്തില്‍ കൂടുതല്‍ ഈടാക്കാവുന്നതല്ല.
അമിത ചാര്‍ജ് ഈടാക്കാതിരിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.