Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാലകളിൽ...

സർവകലാശാലകളിൽ ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമമെന്ന്​ മന്ത്രി പി. രാജീവ്​

text_fields
bookmark_border
P Rajeev 5522
cancel

കൊച്ചി: കേരളത്തിലെ സർവകലാശാലകളിലെ ജനാധിപത്യ ഭരണ സംവിധാനം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി. രാജീവ്​. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്​ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകിയത്.

കേരളത്തിലെ സർവകലാശാലകളിലെ ജനാധിപത്യ ഭരണ സംവിധാനം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമിക്കുന്നത്‌ സർവകലാശാലകളുടെ മികവും വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും തകർക്കുമെന്ന്​ മന്ത്രി പറഞ്ഞു. രാജ്യത്ത്​ മറ്റൊരിടത്തും ഇല്ലാത്തവിധം, നമ്മുടെ സർവകലാശാല ഭരണസമിതികൾക്ക്‌ അകത്ത്‌ കേരളീയ സമൂഹത്തിന്റെ പരിച്ഛേദം പ്രതിഫലിക്കുന്നുണ്ട്‌. സർവകലാശാലകളിലെ സെനറ്റിൽ തൊഴിലാളി പ്രാതിനിധ്യം വരെയുണ്ടെന്നും പി. രാജീവ്‌ പറഞ്ഞു.

കേരളത്തിൽനിന്ന്​ വിദ്യാർഥികൾ മറ്റ്​ രാജ്യങ്ങളിലേക്ക്​ പോകുന്നതിനെ ഇവിടെ എന്തോ കുഴപ്പം ഉണ്ടെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. മലയാളികൾ ലോകത്ത്‌ പല രാജ്യങ്ങളിലും ഉന്നത സ്ഥാനത്ത്‌ പ്രവർത്തിക്കുന്നത്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മികവിന്‌ ഉദാഹരണമാണ്​. രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഗ്രേഡ്‌ കരസ്ഥമാക്കിയ പൊതു സർവകലാശാലകൾ കേരളത്തിലാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Rajeev
News Summary - P Rajeev against Arif Mohammad Khan
Next Story