അപരന്മാർക്കും അടിതെറ്റി; പാലക്കാട്ടുണ്ടായിരുന്നത് മൂന്ന് 'രാഹുൽ'മാർ, മറ്റ് രണ്ട് പേർ നേടിയ വോട്ടുവിഹിതം ഇങ്ങനെ
text_fieldsപാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മിന്നും ജയം നേടിയ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അപരന്മാരായി ഉണ്ടായിരുന്നത് രണ്ട് രാഹുൽമാർ. ആർ. രാഹുൽ, രാഹുൽ മണലാഴി എന്നീ രണ്ട് അപരന്മാരെയാണ് എതിരാളികൾ രംഗത്തിറക്കിയിരുന്നത്.
ആകെ 10 സ്ഥാനാർഥികളാണ് പാലക്കാട്ട് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫ്, എൽ.ഡി.എഫ് (സ്വത.), എൻ.ഡി.എ സ്ഥാനാർഥികൾക്കൊഴികെ ആർക്കും 1000ന് മുകളിൽ വോട്ട് നേടാനായില്ല. 18,840 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അപരനായി മത്സരിച്ച ആർ. രാഹുലിന് വെറും 183 വോട്ട് മാത്രമാണ് നേടാനായത്. രാഹുൽ മണലാഴിക്കാവട്ടെ 157 വോട്ടും. രണ്ട് അപരന്മാരും ചേർന്ന് പിടിച്ചത് 340 വോട്ടുകൾ മാത്രം. രാഹുലിന്‍റെ വോട്ടുകൾ ഒട്ടും കുറക്കാൻ ഇരുവർക്കും സാധിച്ചില്ലെന്ന് വ്യക്തം. അതേസമയം, നോട്ട 1262 വോട്ട് നേടി.
പാലക്കാട്ടെ വോട്ടുവിഹിതം ഇങ്ങനെ
രാഹുൽ മാങ്കൂട്ടത്തിൽ (യു.ഡി.എഫ്) -58,389 വോട്ടുകൾ (18,840 വോട്ടിന് വിജയിച്ചു)
സി. കൃഷ്ണകുമാർ (എൻ.ഡി.എ) -39,549
ഡോ. പി. സരിൻ -37,293
നോട്ട -1262
എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ) -561
ബി. ഷമീർ (സ്വതന്ത്രൻ) -246
എരുപ്പശ്ശേരി സിദ്ദീഖ് (സ്വതന്ത്രൻ) - 241
രാഹുൽ .ആർ (സ്വതന്ത്രൻ) -183
രാഹുൽ മണലാഴി (സ്വതന്ത്രൻ) -157
ശെൽവൻ .എസ് (സ്വതന്ത്രൻ) -141
എൻ.എസ്.കെ. പുരം ശശികുമാർ (സ്വതന്ത്രൻ) -98
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.