പാലക്കാട് രോഗം സ്ഥിരീകരിച്ചത് ചെന്നെയിൽ നിന്നെത്തിയ രണ്ടുേപർക്ക്
text_fieldsപാലക്കാട്: ജില്ലയിൽ ചെന്നൈയിൽനിന്നെത്തിയ രണ്ടുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിയുടെ കൂടെയുണ്ടായിരുന്ന കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. 62, 39 വയസുള്ളവർക്കാണ് രോഗം. ഇതോടെ മൂന്നുപേരാണ് ജില്ലയിൽ കോവിഡ് ബാധിതരായുള്ളതെന്ന് ഡി.എം.ഒ കെ. പി റീത്ത അറിയിച്ചു.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ തമിഴ്‌നാട്ടുകാരനായ ഡ്രൈവറടക്കം ഒന്‍പത് പേരടങ്ങുന്ന സംഘമായി ചെന്നൈയില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും എത്തിയത്. ചെന്നൈയില്‍ ചായ കട നടത്തിയിരുന്നവരാണ് ഈ ശ്രീകൃഷ്ണപുരം സ്വദേശികള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 24 വരെയാണ് ഇവരുടെ ചായകട പ്രവര്‍ത്തിച്ചത്.
മെയ് ആറിന് രാവിലെ ഒമ്പതിനാണ് ഇവര്‍ വാളയാര്‍ അതിര്‍ത്തിയിലൂടെ നാട്ടിലേക്ക് വരുന്നത്. സംഘം അവിടെ ഒരു മണിക്കൂറോളം ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തങ്ങിയിരുന്നു. കഴിഞ്ഞദിവസം രോഗം സ്ഥീരികരിച്ച വ്യക്തിയെ ഒഴികെ ഇന്ന് പാലക്കാട് രോഗം സ്ഥിരീകരിച്ച ഈ രണ്ടു പേര്‍ ഉള്‍പ്പെട്ട ഈ എഴംഗ സംഘത്തെ മാങ്ങോടുള്ള ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനായ കേരള മെഡിക്കല്‍ കോളജിലേക്ക് മെയ് ആറിന് മാറ്റുകയും നിരീക്ഷിച്ചുവരികയുമായിരുന്നു.
മാര്‍ച്ച് 11 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഘത്തിൽ ബാക്കിയുണ്ടായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. ചെന്നൈയില്‍ നിന്ന് വരുന്ന വഴി അതിർത്തിയാൽ വെച്ചു തന്നെ പരിശോധന നടത്തി നിരീക്ഷണത്തിലാക്കുകയും പിന്നീട് രോഗം തിരിച്ചറിയുകയും ചെയ്തതിനാല്‍ നാട്ടിലെത്തിയ ശേഷമുളള സമ്പര്‍ക്കത്തിലൂടെയല്ല രോഗം ഉണ്ടായിരുക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തോടൊപ്പമുണ്ടായിരുന്ന ഡ്രൈവർ അന്ന് തന്നെ തമിഴ് നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.
ദമാമില്‍ നിന്നെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശിക്ക് ബുധനാഴ്ച എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ദമാമില്‍ ജോലി ചെയ്തിരുന്ന അച്ഛനും മകനും ഇന്ന് രാവിലെ യാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും മകന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇരുവരും ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.