പാലത്തായി പീഡനം: നടപടി ആവശ്യപ്പെട്ട് 10,000 വനിതകൾ മുഖ്യമന്ത്രിക്ക് സന്ദേശമയച്ചു
text_fieldsമലപ്പുറം: പാലത്തായി പീഡനക്കേസിൽ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിൽ നിന്ന് 10,000 വനിതകൾ മുഖ്യമന്ത്രിക്ക് മെയിൽ സന്ദേശമയച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറിെൻറ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് സന്ദേശമയച്ച് വനിതകൾ പ്രതിഷേധം അറിയിച്ചത്. കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെതിരായ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിെൻറ ഫോൺ സംഭാഷണം ഗുരുതരമായ നിയമ ലംഘനമാണ്.
അദ്ദേഹത്തിനെതിരെ വകുപ്പ്തല നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും കേസിെൻറ ചുമതലയിൽനിന്ന് മാറ്റണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കണം. വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനായ പ്രതി രക്ഷപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സന്ദേശം ഭീകരമായിരിക്കുമെന്നും സന്ദേശത്തിൽ സൂചിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല നേതാക്കളായ ഫായിസ, രജിത മഞ്ചേരി, മിനു മുംതാസ്, റജീന, നസീറ, ബാനു, ഹസീന, സീനത്ത് കോക്കൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.