Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യമുക്ത...

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കും

text_fields
bookmark_border
മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കും
cancel

തിരുവനന്തപുരം: ശുചിത്വ കേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കൊട്ടാരക്കര എൽ.ഐ.സി അങ്കണത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്,കെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.

കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസ് നിർവഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ റിപ്പോർട്ട് അവതരിപ്പിക്കും.

ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണ മാലിന്യമുക്ത കേരളം സാധ്യമാക്കാൻ കഴിയും വിധമാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബർ രണ്ടിന് സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനതലങ്ങളിലായി 1601 പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ നടക്കും. സംസ്ഥാനത്തെ 203 പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെയും, ആറ് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും ഖ്യാപനത്തോടൊപ്പം 26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും.

160 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും ഒക്ടോബർ രണ്ടിന് ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. 22 കലാലയങ്ങളെ ഹരിത കലാലയമായി പ്രഖ്യാപിക്കും. കേരളത്തിലെ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഭൂരിഭാഗം ഓഫീസുകൾ, ബാങ്കുകൾ, ഓഫീസ് കോംപ്ലക്‌സുകൾ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും നടക്കും. മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധങ്ങളായ 257 അനുബന്ധ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കും. എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ഈ ജനകീയ യജ്ഞം പ്രായോഗിക തലങ്ങളിൽ നടപ്പാക്കുന്നതെന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്.അയ്യർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ്, കൊല്ലം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു കെ.എം, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ അധ്യക്ഷൻ എം.കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി.മുരളി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് സ്വാഗതവും, നവകേരളം കർമപദ്ധതി കൊല്ലം ജില്ലാ കോർഡിനേറ്റർ എസ്.ഐസക് നന്ദിയും പറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:People's CampaignGarbage-Free New Kerala:
News Summary - People's Campaign for Garbage-Free New Kerala: Chief Minister to Inaugurate State Level on October 2
Next Story