ഫോൺ വിവാദം: പൊലീസ് അന്വേഷണത്തിനും ധാരണ
text_fieldsതിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രെൻറ രാജിക്കിടയാക്കിയ വിവാദഫോൺ സംഭാഷണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഉണ്ടാകുമെന്ന് സൂചന. വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ഇതുമായി ബന്ധപ്പെട്ടുണ്ടായ സൈബർ കുറ്റകൃത്യങ്ങളും കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് നിരവധി പരാതി ലഭിച്ചു. ഈ സാഹചര്യത്തിൽ സൈബർ സെല്ലിെൻറ സഹായത്തോെട ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനമെന്നറിയുന്നു. ഇതിന് സ്പെഷൽ ഇന്‍വെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കാനും ആലോചനയുണ്ട്. ഡൽഹിയിലുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ മടങ്ങിയെത്തിയാൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും.
സ്ത്രീത്വത്തെ അപമാനിച്ച ശശീന്ദ്രനെതിരെ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്നായിരുന്നു എം.എൽ.എയുടെ ആവശ്യം. എന്നാൽ, സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണത്തിന് സാധ്യതയുണ്ടോെയന്ന് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് മേധാവി തീരുമാനിച്ചു. ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാൻ സൈബർ പരാതി നൽകിയിട്ടുണ്ട്. മാധ്യമസമൂഹത്തിനാകെ നാണക്കേടായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ വനിതമാധ്യമപ്രവർത്തകരും മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, ശശീന്ദ്രനോടൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത തെൻറ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ മലപ്പുറത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തുന്നതിനോട് മുഖ്യമന്ത്രിയും അനുകൂല നിലപാടാണ് എടുത്തതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.